ADVERTISEMENT

ആവേശകരമായ കുതിപ്പിനൊടുവിൽ പാരിസ് ഒളിംപിക്സ് മെഡൽ പട്ടികയിലെ ഒന്നാം സ്ഥാനത്ത് യുഎസിന് ഫോട്ടോഫിനിഷ്. അവസാന ദിവസത്തിലെ, അവസാന മത്സരയിനം ജയിച്ച് ഒന്നാമതെത്തിയ യുഎസ്, ചൈനയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി. 

മെഡൽ പട്ടികയിലെ ജേതാക്കളെ തീരുമാനിച്ചത് അവസാന മത്സരയിനമായ വനിതകളുടെ ബാസ്കറ്റ്ബോൾ ഫലമാണ്. ഈ മത്സരത്തിന് മുൻപുവരെ ഒരു സ്വർണത്തിന്റെ മേൽക്കൈയുമായി ചൈനയായിരുന്നു ഒന്നാമത്. ആവേശകരമായ വനിതാ ബാസ്കറ്റ് ഫൈനലിൽ ഫ്രാൻസിനെ ഒരു പോയിന്റിന് മറികടന്ന് യുഎസ്എ (67–66) ജേതാക്കളായി. ഇതിലൂടെ ഒരു സ്വർണം കൂടി സ്വന്തമാക്കിയ യുഎസ് 40 സ്വർണവുമായി മെഡൽ പട്ടികയിൽ ഒന്നാമതെത്തി. ചൈനയ്ക്കും 40 സ്വർണമുണ്ടെങ്കിലും കൂടുതൽ വെള്ളി മെഡലുകളുടെ മികവിൽ യുഎസ്  ഓവറോൾ ചാംപ്യൻമാരായി. 40 സ്വർണവും 44 വെള്ളിയും 42 വെങ്കലവുമാണ് യുഎസിന്റെ നേട്ടം. ചൈനയ്ക്ക് 40 സ്വർണം, 27 വെള്ളി, 24 വെങ്കലം. മൂന്നാം സ്ഥാനത്തെത്തിയ ജപ്പാൻ 20 സ്വർണവും 12 വെള്ളിയും 13 വെങ്കലവും നേടി. ഒരു വെള്ളിയും 5 വെങ്കലവും നേടിയ ഇന്ത്യ 71–ാം സ്ഥാനത്താണ്. ഇനി 4 വർഷങ്ങൾക്കു ശേഷം യുഎസ് നഗരമായ ലൊസാഞ്ചലസിൽ അടുത്ത ഒളിംപിക്സിനു തിരി തെളിയും വരെ കാത്തിരിപ്പ്.

English Summary:

US Triumphs in Paris Olympics, Tops Medal Table with Thrilling Finish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com