ADVERTISEMENT

മുംബൈ∙ ഭാവിയിൽ ഇന്ത്യൻ ബാഡ്മിന്റനിലെ വിരാട് കോലിയാവുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായി യുവതാരം ലക്ഷ്യ സെൻ. ഒരു യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് ലക്ഷ്യ സെന്നിന്റെ പ്രഖ്യാപനം. പാരിസ് ഒളിംപിക്സിനിടെ ഒരു മത്സരത്തിൽ ലക്ഷ്യ സെന്‍ പായിച്ച ഷോട്ട്, 2022 ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ വിരാട് കോലി നേടിയ സിക്സറുമായി താരതമ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവതാരകന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ലക്ഷ്യ സെൻ. വിരാട് കോലിയുമായുള്ള താരതമ്യം അംഗീകരിക്കുന്നുണ്ടോ എന്നതായിരുന്നു ചോദ്യം.

‘‘എന്തുകൊണ്ട് അംഗീകരിക്കാതിരിക്കണം? ഇന്ത്യൻ ക്രിക്കറ്റിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുള്ള താരമാണ് വിരാട് കോലി. വരും വർഷങ്ങളിൽ ഇന്ത്യൻ ബാഡ്മിന്റനിലെ വിരാട് കോലിയാകാനാണ് എനിക്കിഷ്ടം’– ലക്ഷ്യ സെൻ പറഞ്ഞു.

English Summary:

'Want To Become Virat Kohli Of Indian Badminton': Lakshya Sen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com