ADVERTISEMENT

ബ്രസൽസ് (ബൽജിയം) ∙ ഈ സീസണിലെ ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് മത്സരങ്ങളുടെ കലാശക്കൊട്ടായ ഡയമണ്ട് ലീഗ് ഫൈനലിന് ബൽജിയത്തിലെ ബ്രസൽസിൽ ഇന്നു തുടക്കം. 2 ദിവസങ്ങളിലായി നടക്കുന്ന ഫൈനലിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ പ്രതീക്ഷയായി നീരജ് ചോപ്ര മത്സരിക്കുന്നുണ്ട്. സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബ്‍ലെയും യോഗ്യത നേടിയതോടെ ഡയമണ്ട് ലീഗ് ഫൈനലിന്റെ ചരിത്രത്തിൽ ആദ്യമായി 2 ഇന്ത്യക്കാർ മത്സരിക്കുന്നുവെന്ന അപൂർവതയുമുണ്ട്.

ഇന്ന് രാത്രി ഇന്ത്യൻ സമയം 9.25നാണ് പുരുഷ സ്റ്റീപ്പിൾ ചേസ് മത്സരം. നീരജ് ചോപ്രയുടേത് നാളെ രാത്രി 11.50നും. മത്സരങ്ങൾ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തൽസമയം. തുടർച്ചയായ മൂന്നാം ഡയമണ്ട് ലീഗ് ഫൈനലിനിറങ്ങുന്ന നീരജ് ചോപ്ര, ജാവലിൻത്രോയിലെ ഡയമണ്ട് ലീഗ് സീസൺ റാങ്കിങ്ങിൽ നാലാമതാണ്. 

30,000 യുഎസ് ഡോളറാണ് (ഏകദേശം 25 ലക്ഷം രൂപ) ഓരോ മത്സരയിനത്തിലെയും ഡയമണ്ട് ലീഗ് ചാംപ്യൻമാ‍ർക്കുള്ള സമ്മാനത്തുക. ജേതാക്കൾക്ക് അടുത്ത വർഷത്തെ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിലേക്കു വൈൽഡ് കാർഡ് എൻട്രിയും ലഭിക്കും.

English Summary:

Neeraj Chopra Aims Diamond; Diamond League Athletics Finals Today and Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com