ADVERTISEMENT

ന്യൂഡൽഹി ∙ റിലയൻസ് ഇന്ത്യ ലിമിറ്റഡുമായുണ്ടാക്കിയ സ്പോൺസർഷിപ് കരാറിലൂടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനു(ഐഒഎ) 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോർട്ട് ഐഒഎ: പ്രസിഡന്റ് പി.ടി. ഉഷ തള്ളി.ഐഒഎയ്ക്കു സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും നിലവിലെ ട്രഷറർ സഹ്‌ദേവ് യാദവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഉഷ പറഞ്ഞു. തുടർന്നും ആരോപണമുയർത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും പി.ടി. ഉഷ വ്യക്തമാക്കി.

പാരിസ് ഒളിംപിക്സിലെ ഇന്ത്യാ ഹൗസിനു റിലയൻസിന്റെ പേര് നൽകാമെന്നായിരുന്നു 2022 ജൂലൈയിലെ കരാർ. എന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി 2023 ജൂണിൽ വ്യവസ്ഥകൾ പുതുക്കിയപ്പോൾ ഈ വിധത്തിൽ പേരു നൽകാനാവില്ലെന്നു വ്യക്തമാക്കി.

ഇതോടെ കരാർ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യേണ്ടി വന്നു. സിഎജിക്ക് ഇക്കാര്യങ്ങൾ വിശദീകരിച്ചു മറുപടി നൽകിയിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണു കരാർ വ്യവസ്ഥ പുതുക്കിയതെന്നും ഐഒഎ ഭരണസമിതി അംഗങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഉഷ വ്യക്തമാക്കി.

English Summary:

PT Usha again against IOA treasurer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com