ADVERTISEMENT

തേഞ്ഞ‍ിപ്പലം(മലപ്പുറം) ∙ സംസ്ഥാന ജൂനിയർ‍ അത്‌ലറ്റിക്സിൽ തുടർച്ചയായി 6–ാം തവണയും കപ്പുയർത്തി പാലക്കാട് ജില്ല. 147 താരങ്ങളുമായി എത്തിയാണ് 340 പോയിന്റുകളോടെ പാലക്കാട് ഓവറോൾ ജേതാക്കളായത്. 20 സ്വർണവും 12 വെള്ളിയും 14 വെങ്കലവുമാണ് പാലക്കാടിന്റെ മെഡൽ നേട്ടം.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആതിഥേയരായ മലപ്പുറത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി തിരുവനന്തപുരം (258.25) രണ്ടാം സ്ഥാനം പിടിച്ചെടുത്തു. തിരുവനന്തപുരത്തിന് 258.25 പോയിന്റും മലപ്പുറത്തിന് 257 പോയിന്റുമാണ്. 

തിരുവനന്തപുരം 11 സ്വർണവും 12 വെള്ളിയും 13 വെങ്കലവും നേടിയപ്പോൾ, മലപ്പുറം 14 സ്വർണവും 11 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കി.  എറണാകുളം (208.75) നാലും കോട്ടയം (191.5) അഞ്ചും കോഴിക്കോട് (166) ആറും സ്ഥാനങ്ങൾ നേടി. വ്യക്തിഗത ഇനങ്ങളിൽ ആകെ 6 മീറ്റ് റെക്കോർഡുകൾ മാത്രമാണ് ഈ വർഷം തിരുത്തപ്പെട്ടത്.

English Summary:

Junior Athletics: crown for Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com