ADVERTISEMENT

മുംബൈ∙ ‘റാംപ് വോക്ക്’ ചെയ്തതിനു വിമർശിച്ചവർക്കു മറുപടിയുമായി ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ. അടുത്തിടെ ഒരു പരിപാടിയുടെ ഭാഗമായാണ് പാരിസ് ഒളിംപിക്സിലെ ഇരട്ട വെങ്കല മെഡ‍ൽ ജേതാവായ മനു ഭാകർ ‘റാംപ് വോക്ക്’ നടത്തിയത്. പരിപാടിയുടെ ദൃശ്യങ്ങൾ വൈറലായതോടെ ഇന്ത്യൻ താരത്തിനെതിരെ വിമർശനങ്ങളും ഉയർന്നു. ഇതോടെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്കു പ്രതികരണവുമായി മനു ഭാകർ തന്നെ രംഗത്തെത്തിയത്.

‘‘നല്ല വാക്കു പറഞ്ഞവർക്കു നന്ദി, ചില ആളുകളുടെ മോശം വാക്കുകളും ഞാൻ കണ്ടു. ഒരു കാര്യത്തിലും പരിധികൾ വയ്ക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. നിങ്ങളുടെ കരിയർ തിളക്കമുള്ളതാക്കുക. രക്ഷിതാക്കള്‍ അഭിമാനിക്കട്ടെ. വെറുക്കുന്നവര്‍ അതു തുടരും, നിങ്ങളെ സ്നേഹിക്കുന്നവർ സ്നേഹിക്കും. മനോവീര്യത്തോടെ നിങ്ങളുടേതായ വഴിയിൽ കാര്യങ്ങൾ െചയ്യുക. ഒന്നിനും എളുപ്പവഴികളില്ല എന്നതു സത്യമാണ്. എന്നാൽ ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ചെയ്യാനുള്ള കരുത്തുണ്ടെങ്കിൽ നമ്മളെന്തിന് ചെറിയ കാര്യങ്ങൾക്കു പിന്നാലെ പോകണം.’’– മനു ഭാകർ പ്രതികരിച്ചു.

പാരിസ് ഒളിംപിക്സിനു ശേഷം ഷൂട്ടിങ്ങിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലാണു മനു ഭാകർ. അടുത്ത വർഷത്തെ പോരാട്ടങ്ങൾക്കായി നവംബർ മുതൽ താരം പരിശീലനം തുടങ്ങും. പരിശീലകൻ ജസ്പാൽ റാണ നിര്‍ദേശിച്ചതു പ്രകാരമാണ് ഇപ്പോൾ വിശ്രമിക്കുന്നതെന്നും മനു ഭാകർ വ്യക്തമാക്കി. 

English Summary:

Manu Bhaker Criticised For Walking The Ramp. Shooter's Straight Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com