ADVERTISEMENT

ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ നിലനിര്‍ത്താനുള്ള താരങ്ങളിൽ രാജസ്ഥാൻ റോയൽസ് പ്രഥമ പരിഗണന നൽകുന്നത് ക്യാപ്റ്റൻ സഞ്ജു സാംസണ്. സഞ്ജുവിന് 18 കോടി രൂപ നൽകി ടീമിൽ നിലനിർത്താനാണ് രാജസ്ഥാൻ മാനേജ്മെന്റിന്റെ നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 2021 ൽ രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. മികച്ച ഫോമിലുള്ള മലയാളി താരത്തെ നിലനിർത്താൻ രാജസ്ഥാനു കൂടുതൽ ചർച്ചകളുടെ ആവശ്യമില്ല.

രാജസ്ഥാൻ ഭാവി താരമായി വളർത്തിയെടുത്ത യശസ്വി ജയ്സ്വാളിനും 18 കോടി നൽകും. ഇന്ത്യൻ ടീമിൽ ഏറക്കുറെ സ്ഥിരം സാന്നിധ്യമായ ജയ്സ്വാള്‍ അടുത്ത സീസണിലും രാജസ്ഥാനു വേണ്ടി കളിക്കാനിറങ്ങും. സഞ്ജുവിനു ശേഷം ക്യാപ്റ്റൻ സ്ഥാനത്തേക്കും രാജസ്ഥാൻ പരിഗണിക്കുന്നത് ജയ്സ്വാളിനേയാണ്. നിലനിർത്തുന്ന താരങ്ങളിൽ രാജസ്ഥാന്റെ രണ്ടാമൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ ആയിരിക്കും. 14 കോടി രൂപ ബട്‌‍ലർക്കു വേണ്ടി രാജസ്ഥാൻ മാറ്റിവയ്ക്കും. ഇന്ത്യൻ ഓൾ റൗണ്ടർ റിയാൻ പരാഗിനെ 11 കോടി നൽകി റോയൽസ് നിലനിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അൺകാപ്ഡ് ഇന്ത്യൻ താരമായി പേസർ സന്ദീപ് ശർമയും അടുത്ത സീസൺ കളിക്കും. നാലു കോടി രൂപയാണ് സന്ദീപിനായി രാജസ്ഥാൻ മുടക്കുക. റൈറ്റ് ടു മാച്ച് അവസരം ആര്‍ക്കു വേണ്ടിയാണ് രാജസ്ഥാൻ ഉപയോഗിക്കുകയെന്നു വ്യക്തമല്ല. ഇന്ത്യൻ സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ, ന്യൂസീലൻഡ് പേസർ ട്രെന്റ് ബോൾട്ട്, വിൻഡീസ് ബാറ്റർ ഷിംറോൺ ഹെറ്റ്മിയർ എന്നിവരെയും ടീമിനൊപ്പം നിർത്താൻ മാനേജ്മെന്റിന് താൽപര്യമുണ്ട്. ഇവര്‍ക്കായി ആര്‍ടിഎം അവസരം രാജസ്ഥാൻ ഉപയോഗിച്ചേക്കും.

English Summary:

Rajasthan Royals retention list for IPL 2025: Samson-Jaiswal for 18 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com