ദേശീയ സീനിയർ പുരുഷ ഹാൻഡ്ബോൾ ചാംപ്യൻഷിപ്: ചണ്ഡിഗഡിനെ വീഴ്ത്തി കിരീടത്തിൽ മുത്തമിട്ട് കേരളം
Mail This Article
ചങ്ങനാശേരി∙ അര നൂറ്റാണ്ടിന്റെ ചരിത്രം മാറ്റിക്കുറിച്ച് ദേശീയ സീനിയർ പുരുഷ വിഭാഗം ഹാൻഡ്‌ബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ 34–31ന് ചണ്ഡിഗഡിനെയാണ് കേരളം പരാജയപ്പെടുത്തിയത്. സെമിയിൽ കേരളം സർവീസസിനെയും ചണ്ഡിഗഡ് റെയിൽവേസിനെയുമാണ് തോൽപ്പിച്ചത്.
സർവീസസും റെയിൽവേസും മൂന്നാം സ്ഥാനം പങ്കിട്ടു. ചാംപ്യൻഷിപ്പിലെ മികച്ച താരമായി കേരളത്തിന്റെ ദേവേന്ദറും മികച്ച ഗോൾകീപ്പറായി രാഹുലും തിരഞ്ഞെടുക്കപ്പെട്ടു. സുജിത്താണ് മികച്ച ലെഫ്റ്റ് വിങ് താരം.
ഡോ. ആനന്ദേശ്വർ പാണ്ഡെ, കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ, എസ്ബി കോളജ് പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം, ചങ്ങനാശേരി മുൻസിപ്പൽ ചെയർപഴ്സൻ കൃഷ്ണകുമാരി രാജശേഖരൻ, കേരള ഹാൻഡ്ബോൾ അസോസിയേഷൻ ചെയർമാൻ ബിഫി വർഗീസ് പുല്ലുകാട്ട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.