ADVERTISEMENT

ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ വീണ്ടുമൊരു അൽ‌കാരസ്– ജോക്കോവിച്ച് പോരാട്ടം. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ആധികാരിക ജയവുമായാണ് സ്പാനിഷ് താരം കാർലോസ് അൽകാരസും സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ ജയം അൽകാരസിനൊപ്പമായിരുന്നു.

നാലു സെറ്റ് നീണ്ട‌ പോരാട്ടത്തിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനെ തോൽപിച്ചാണ് (6–7,6–3,6–4,6–4) അൽകാരസ് തുടർച്ചയായി രണ്ടാം തവണയും വിമ്പിൾഡൻ ഫൈനലിനായി സെന്റർ കോർട്ടിലേക്ക് ടിക്കറ്റെടുത്തത്. കഴിഞ്ഞ വർഷവും മെദ്‌വദെവിനെ സെമിയിൽ തോൽപിച്ചിരുന്നു.

രണ്ടാം സെമിയിൽ ഒരുഘട്ടത്തിൽ പോലും ജോക്കോവിച്ചിന് വെല്ലുവിളിയുയർത്താൻ ഇറ്റലിയുടെ ലൊറൻസോ മുസെറ്റിക്ക് സാധിച്ചില്ല. ആദ്യ സെറ്റ് മുതൽ കോർട്ടിൽ നിറഞ്ഞാടിയ ജോക്കോയെ രണ്ടാം സെറ്റിൽ ടൈബ്രേക്കർ വരെ എത്തിക്കാൻ സാധിച്ചതോർത്ത് മുസെറ്റിക്ക് സമാധാനിക്കാം. മൂന്നാം സെറ്റിൽ പൊരുതിക്കളിച്ചെങ്കിലും ജോക്കോയുടെ ഫോർഹാൻഡ് ഷോട്ടുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ മുസെറ്റിക്ക് കഴിഞ്ഞില്ല. സ്കോർ: 6–4, 7–6, 6–4.

English Summary:

Wimbledon 2024 Men's Singles Semi Final - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com