ADVERTISEMENT

ന്യൂയോർക്ക്∙ യുഎസ് ഓപ്പണിലെ വൻ അട്ടിമറിയിൽ മൂന്നാം സീഡായ സ്പാനിഷ് താരം കാർലോസ് അൽകാരസ് രണ്ടാം റൗണ്ടിൽ തോറ്റു പുറത്ത്. നെതർലൻഡ്സ് താരം ബോട്ടിക് വാൻ ഡെ സാൻഡ്ഷൂൽപാണ് അൽകാരസിനെ അട്ടിമറിച്ചത്. 74–ാം റാങ്കുകാരനായ നെതർലൻഡ്സ് താരത്തോട് നേരിട്ടുള്ള സെറ്റുകൾക്കാണ് അൽകാരസിന്റെ തോൽവി. സ്കോർ: 1-6, 5-6, 4-6.

അതേസമയം, ലോക ഒന്നാം നമ്പർ താരങ്ങളായ യാനിക് സിന്നർ, ഇഗ സ്യാംതെക് എന്നിവർ മൂന്നാം റൗണ്ടിലേക്കു മുന്നേറി. അതേസമയം, മുൻ യുഎസ് ഓപ്പൺ ചാംപ്യനായ നവോമി ഒസാക്ക രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായി. ചെക്ക് റിപ്പബ്ലിക് താരം കരോളിന മുച്ചോവയാണ് നേരിട്ടുള്ള സെറ്റുകൾക്ക് ഒസാകയെ തോൽപ്പിച്ചത്.

രണ്ടാം റൗണ്ടിലെ തോൽവിയോടെ, ആധുനിക കാലഘട്ടത്തിൽ ഒരേ സീസണിൽ ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ, യുഎസ് ഓപ്പൺ എന്നിവ നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന അപൂർവ നേട്ടവും അൽകാരസ് കൈവിട്ടു. ഈ വർഷം ജൂണിൽ ഫ്രഞ്ച് ഓപ്പണും ജൂലൈയിൽ വിംബിൾഡനും നേടി കരുത്തു കാട്ടിയതിനു പിന്നാലെയാണ് യുഎസ് ഓപ്പണിലെ ദയനീയ തോൽവി.

യുഎസ് ഓപ്പണിൽ ഇതിനു മുൻപു കളിച്ച മൂന്നു തവണയും ഏറ്റവും കുറഞ്ഞത് ക്വാർട്ടറിലെങ്കിലും കടന്ന ചരിത്രമുള്ള അൽകാരസ്, ഇത്തവണ തീർത്തും അപ്രതീക്ഷിതമായാണ് രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായത്. 2021ൽ വിംബിൾഡനിൽ രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായ ശേഷം ഒരു ഗ്രാൻസ്‌ലാം ഫൈനലിൽ അൽകാരസ് ഇത്ര നേരത്തെ പുറത്താകുന്നത് ഇതാദ്യം.

English Summary:

Carlos Alcaraz knocked out of US Open after shock defeat to Botic van de Zandschulp in second round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com