ADVERTISEMENT

സൗന്ദര്യമെന്ന വാക്കിനൊപ്പം ഒരുകാലത്ത് ചേർത്തുവച്ചിരുന്ന പേരുണ്ട്– ഈജിപ്ഷ്യൻ രാജ്ഞി ക്ലിയോപാട്രയുടേത്. നിഗൂഢത നിറഞ്ഞതായിരുന്നു അവരുടെ ജീവിതവും മരണവും. ജീവിച്ചിരുന്നപ്പോൾ എന്നപോലെ അവരുടെ മരണാനന്തര ജീവിതവും രഹസ്യങ്ങളുടെ കൂടാരമായി. ക്ലിയോപാട്രയുടെ മൃതദേഹം എവിടെയെന്നത് എന്നും ചരിത്രകാരന്മാരുടെയും പുരാവസ്തുഗവേഷകരുടെയും ഉറക്കം കെടുത്തുന്ന ചോദ്യമാണ്. എന്നാൽ ആ രഹസ്യങ്ങളിലേക്കുള്ള വാതിൽ തുറക്കുന്ന വിവരങ്ങളാണു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നത്. മെഡിറ്ററേനിയൻ തീരത്തെ തുറമുഖ നഗരമായ, ഈജിപ്തിലെ അലക്സാൻഡ്രിയയ്ക്ക് സമീപം തപോസിറിസ് മാഗ്ന ക്ഷേത്രത്തിനടുത്തു കണ്ടെത്തിയ തുരങ്കം ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്കുള്ളതാണെന്നാണ് ഗവേഷകർ പറയുന്നത്. ഡൊമിനിക്കൻ റിപബ്ലിക് സ്വദേശി ഡോ.കാത്‍ലീൻ മാർട്ടിനസും സംഘവും നടത്തുന്ന ​ഗവേഷണത്തിലാണു സുപ്രധാനമായ ഈ കണ്ടെത്തൽ. ക്ലിയോപാട്രയുടെ കല്ലറയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവർക്കു ലഭിച്ചതായാണ് വിവരം. ഡൊമിനിക്കൻ റിപബ്ലിക്കിലെ സാന്റോ ഡൊമിങ്കോ സർവകലാശാലയിലെ പുരാവസ്തു ഗവേഷകയായ മാർട്ടിനസ് 20 വർഷമായി ക്ലിയോപാട്രയുടെ ശവകുടീരം തേടിയുള്ള യാത്രയിലായിരുന്നു! അങ്ങനെയാണ് ആ തുരങ്കത്തിനു മുന്നിലെത്തിയത്. ഭൂമിയുടെ പ്രതലത്തിൽ നിന്ന് 13 അടി താഴ്ചയിലാണ് തുരങ്കം. നീളം ഏകദേശം 4200 അടി. പല തട്ടുകളിലായുള്ള പാറകൾ തുരന്നാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ക്ലിയോപാട്രയുടെ അന്ത്യവിശ്രമസ്ഥലത്തേക്കു തുരങ്കം നയിക്കുമെന്നാണ് ഗവേഷക വിശ്വസിക്കുന്നത്.......

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com