ADVERTISEMENT

മുടി കൊഴിച്ചില്‍ രൂക്ഷമാണ്. പലതും പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടു. ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചിരിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഉത്തമ മാർഗമാണ് പിആർപി (പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ) ചികിത്സ. സ്വന്തം രക്തത്തിലെ കോശങ്ങളെ ഉപയോഗിച്ച് മുടിയുടെ അടിസ്ഥാന കോശങ്ങളെ ശക്തിപ്പെടുത്തുകയാണ് പിആർപിയിലൂടെ ചെയ്യുന്നത്.

രക്തത്തെ സെന്റ്രിഫ്യൂജ് ചെയ്ത് ഇതിൽ നിന്ന് പ്ലേറ്റ് കോശങ്ങളെ വേർതിരിച്ചെടുക്കുന്നു. മെഷീനിൽ 10–15 മിനിറ്റ് വരെ നീളുന്ന പ്രവർത്തനമാണിത്. ഇതിലൂടെ പ്ലേറ്റ്‌ലെറ്റ്–പുവർ പ്ലാസ്മ, പ്ലേറ്റ്ല‌ലേറ്റ്–റിച്ച് പ്ലാസ്മ, റെഡ് ബ്ലെഡ് സെൽസ് എന്നീ മൂന്നു ലെയറുകളായി രക്തം മാറും.

ശരീരത്തിലെ മുറിവ് ഉണക്കാൻ വേണ്ടി പ്രവർത്തിക്കുന്ന പ്ലേറ്റ്‌ലറ്റുകളിൽ അടങ്ങിയിട്ടുള്ള പ്രൊട്ടീനുകളും മറ്റു ഘടകങ്ങളും കോശങ്ങളുടെ കേടുപാടുകൾ തീർക്കുന്ന പ്രവർത്തനം വേഗത്തിലാക്കും എന്ന തത്വമാണ് PRP ചികിത്സാരീതിയുടെ അടിസ്ഥാനം. ഉയർന്ന ഗാഢതയുള്ള പിആർപി മുടിയിഴകളിൽ എത്തിച്ചു മുടിയുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്.

പല രീതിയിൽ തലയോട്ടിയിലേക്ക് പിആർപി കുത്തിവെയ്ക്കാം. സിറിഞ്ച് ,ഡെർമാ റോളുകൾ, മൈക്രോ നീഡിലുകൾ എന്നിങ്ങനെയുള്ള ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രശ്നവും മുടിയുടെ പ്രത്യേകതകളും മനസ്സിലാക്കി ഏതു രീതി വേണമെന്ന് ഡെർമറ്റോളജിസ്റ്റ് തീരുമാനിക്കുന്നു. ഇങ്ങനെ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും വളർച്ചയുടെ വേഗം വർധിപ്പിക്കുകയും ചെയ്യാം. മൂന്നു മുതൽ അഞ്ചു തവണ വരെയാണ് പിആർപി ചെയ്യേണ്ടത്.

പ്രായം, മുടിക്കൊഴിച്ചിലിന്റെ തോത് എന്നിവ പരിഗണിച്ചാണ് എത്ര തവണ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. ഡെർമറ്റോളജിസ്റ്റിന്റെ വൈദഗ്ദ്യം, ഉപകരണങ്ങളുടെ മികവ് എന്നിവയ്ക്ക് പിആര്‍പി ചികിത്സാ ഫലത്തിൽ പ്രാധാന്യമുണ്ട്. ആറു മാസം കൊണ്ട് വ്യക്തമായ വ്യത്യാസം പ്രകടമാകും. 

സ്വന്തം രക്തത്തിലെ തന്നെ ഘടകങ്ങളാണ് ഉപയോഗിക്കുന്നത് എന്നതിനാൽ പിആർപി കൂടുതൽ സുരക്ഷിതമായ രീതിയാണ്. 20 വയസ്സിനു മുകളിൽ ഉള്ളവർക്ക് ഈ ചികിത്സ തേടാം. പരിചരണത്തിന് അമിത ശ്രദ്ധ നൽകേണ്ടതില്ല എന്നത് പിആർപിയെ കൂടുതൽ ആകർഷണമാക്കുന്നു.

English Summary : PRP for Hair Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com