ചർമം തിളങ്ങും, വീട്ടിലുണ്ടാക്കാം മലൈക അറോറയുടെ നാച്വറൽ സ്ക്രബ് ; വിഡിയോ
Mail This Article
ചർമത്തിന് അനുയോജ്യമായ ബോഡി സ്ക്രബ് വീട്ടിലുണ്ടാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ച് ബോളിവുഡ് താരം മലൈക അറോറ. സൗന്ദര്യസംരക്ഷണ വിദ്യകൾ പങ്കുവയ്ക്കുന്ന വിഡിയോ സീരിസിലാണ് വീട്ടിലുണ്ടാക്കാവുന്ന സ്ക്രബുമായി താരം എത്തിയത്.
കാപ്പിപ്പൊടി, ബ്രൗൺ ഷുഗർ, വെളിച്ചെണ്ണ എന്നീ മൂന്നു സാധനങ്ങളാണ് മലൈകയുടെ സ്ക്രബിന് ആവശ്യമുള്ളത്. ഇത് മൂന്നും നന്നായി മിക്സ് ചെയ്ത് ശരീരത്തിൽ സ്ക്രബ് ചെയ്യുക. കാപ്പിപ്പൊടിയിലെ കഫീനിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ കരുവാളിപ്പ് നീക്കാൻ സഹായിക്കുന്നു. മൃതകോശങ്ങൾ നീക്കി ചർമത്തെ മൃദുലമാക്കാനും ഈ സ്ക്രബിന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്നും മലൈക പറയുന്നു.
ചെറുപ്പത്തിൽ അമ്മയാണ് സ്ക്രബ് ചെയ്യേണ്ടതിന്റെ പ്രധാന്യം പറഞ്ഞു തന്നതെന്നും പീച്ചിങ്ങയാണ് ഉപയോഗിച്ചിരുന്നതെന്നും മലൈക വ്യക്തമാക്കി.
English Summary : Malaika Arora body scrub