കൊഴിച്ചിൽ, ചൊറിച്ചിൽ, ദുർഗന്ധം ; മുടിയുടെ മഴക്കാല പ്രശ്നങ്ങളും പരിഹാരങ്ങളും
Mail This Article
മഴക്കാലത്ത് ജീവിതചര്യകൾക്ക് സ്വാഭാവികമായും ചില മാറ്റങ്ങൾ വരും. എന്നാല്‍ ആ മാറ്റങ്ങളെ തലമുടിയുടെ പരിചരണത്തിൽ കൊണ്ടു വരാൻ പലരും ശ്രദ്ധിക്കാറില്ല. എല്ലാം വളരെ ലളിതമായി കാണും. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ മുടിക്ക് ഇത്രയേറെ കഠിനമായ നാളുകൾ വേറെയില്ല. മുടിയിഴകൾക്ക് പ്രത്യേക പരിചരണം വേണ്ടി കാലമാണിത്. എന്നാൽ പ്രത്യേക പരിചരിച്ചില്ലെങ്കിലും കുറച്ചു സമയം മാറ്റിവയ്ക്കാൻ മടിക്കരുത്. തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.
∙മഴക്കാലമല്ലേ, മുടി മഴയത്ത് നനഞ്ഞതല്ലേ എന്നുകരുതി തല കഴുകുന്നത് ഒഴിവാക്കരുത്. യോജിച്ച ഷാംപൂ ഉപയോഗിച്ച് മുടിയിലെ പൊടിയും അഴുക്കും കഴുകിക്കളയണം. പ്രൊട്ടക്ടീവ് സിറം പുറത്തുപോകുംമുമ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കണം. പാർട്ടികളിലും മറ്റും പോകുമ്പോൾ മഴക്കാലത്ത് വെജ് സ്റ്റൈലിങ് വേണ്ടെന്നു വയ്ക്കുക.
∙നനഞ്ഞ മുടി ഒരിക്കലും കെട്ടി വയ്ക്കരുത്. നനവ് സ്വാഭാവികമായി മാറുന്നതുവരെ മുടി അഴിച്ചുതന്നെയിടുക. മുടി കെട്ടിവെക്കുന്നതുമൂലം ദുർഗന്ധവും മുടിയിൽ കെട്ടുകൾ രൂപപ്പെടുകയും ചെയ്യും.
∙3 കെമിക്കലി ട്രീറ്റ് ചെയ്യപ്പെട്ട മുടി മഴക്കാലത്ത് കട്ടി കൂടിയതായി കാണപ്പെടാറുണ്ട്. ചീകുമ്പോൾ ചീപ്പ് അകത്തേക്ക് പോകാൻ ബുദ്ധിമുട്ടുന്നതായി തോന്നും. ഡീപ് കണ്ടീഷനിങ് ആണ് ഇതിനു പരിഹാരം.
∙വിപണിയിൽ കിട്ടുന്ന കളറുകൾ വാങ്ങി മുടിയിൽ പരീക്ഷിച്ച് മുടിപൊട്ടിപോകുന്നത് സ്ഥിരമായാൽ എത്രയും പെട്ടെന്ന് ഒരു പ്രഫഷനലിനെ കണ്ട് കളർകെയർ ഷാംപൂവും കണ്ടീഷനിങും ഉപയോഗിക്കുക.
∙മുടികൊഴിച്ചിൽ മഴക്കാലത്ത് വല്ലാതെ കൂടുന്നതായി അനുഭവപ്പെട്ടാൽ കൊഴിച്ചിൽ കൂടിയത് മഴയ്ക്ക് മുമ്പോ ശേഷമോ എന്ന് ഓർത്തെടുക്കുക. ഒരു പ്രഫഷനലിന് ന്യൂഗ്രോത്ത് സ്കാൽപ് സിറമുകൾ ഉപയോഗിച്ച് നിങ്ങളെ സഹായിക്കാനാവും.
∙തലയിൽ അൻപതു പൈസ വട്ടത്തിൽ മുടികൊഴിഞ്ഞാൽ അലോപേഷ്യ എന്ന രോഗമാണെന്നു മനസിലാക്കി എത്രയുംവേഗം ഒരു ഡർമറ്റോളജിസ്റ്റിനെ കാണുക.
∙മഴക്കാലത്ത് തലയിൽ ചൊറിച്ചിൽ കൂടുക സ്വാഭാവികമാണ്. പലരും ഇത് താരനാണെന്ന മുൻധാരണയിൽ ചികിത്സ ചെയ്യാറുമുണ്ട്. എന്നാൽ ഇത് വരണ്ട ചർമം പൊഴിയുന്നതാകാം. ഇത് വെച്ചുകൊണ്ടിരിക്കാതെ വിദഗ്ധ സഹായം തേടി പരിഹാരം കാണുക.
∙ഇനി ചികിത്സ എന്തൊക്കെ ചെയ്താലും ടെൻഷനും പ്രശ്നങ്ങളുമില്ലാത്ത മനസും നല്ല ഉറക്കവും കൂടിയുണ്ടെങ്കിലേ മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനാവൂ.
English Summary : Advanced hair care tips for monsoon