കോവിഡിന്ശേഷം മുടി കൊഴിച്ചിൽ ; മറികടന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി മലൈക അറോറ
Mail This Article
കോവിഡ് രോഗമുക്തയായശേഷം തന്റെ മുടി കൊഴിച്ചിൽ വർധിച്ചതായും ഉള്ളിനീര് ഉപയോഗിച്ചാണ് ഇതു നിയന്ത്രിച്ചതെന്നും താരസുന്ദരി മലൈക അറോറ. സമൂഹമാധ്യമത്തിലൂടെ വിഡിയോയും കുറിപ്പും പങ്കുവച്ചാണ് മലൈക ഇക്കാര്യം വെളിപ്പെടുത്തിയത്.
എല്ലാവരും ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഒരു ദുർഭൂതമാണ് മുടി കൊഴിച്ചിൽ. ചിലർ ഏതെങ്കിലും ഘട്ടത്തിലും മറ്റു ചിലർ എല്ലാ ദിവസവും ഈ പ്രശ്നം നേരിടേണ്ടി വരുന്നു. പക്ഷേ അതിനെ ഭയപ്പെടാതെ ശരിയായ മാർഗത്തിൽ കൈകാര്യം ചെയ്താൽ മാത്രം മതി. ഉചിതമായ ഡയറ്റ് പിന്തുടരുന്നതിനൊപ്പം ചെയ്യാനാവുന്ന വളരെ ലളിതമായ ചില കാര്യങ്ങള്‍ ഉണ്ടെന്നും മലൈക പറയുന്നു.
ഉള്ളി നീരാണ് ഇതിനായി താന്‍ ഉപയോഗിക്കുന്നതെന്ന് മലൈക വെളിപ്പെടുത്തി. ‘‘കോവിഡ് മുക്തയായുള്ള ദിവസങ്ങളിൽ ഞാന്‍ കടുത്ത മുടികൊഴിച്ചിൽ നേരിട്ടു. അതോടെ ദിവസേനയുള്ള വിറ്റാമിൻ ഉപയോഗത്തിനൊപ്പം ഒരു കൂട്ട് മാത്രം ആവശ്യമുള്ള ഹെയർ തെറാപ്പിയും ആരംഭിച്ചു. ഉള്ളി നീരാണത്. ഒരു ഉള്ളിയെുടത്ത് മുറിച്ച്, അതിൽ നിന്ന് ജ്യൂസ് എടുക്കുക. അതിനുശേഷം തലയോട്ടിയിൽ കോട്ടൻ ബോളിന്റെ സഹായത്തോടെ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷം പാരബെൻ ഇല്ലാത്ത ഷാപൂ ഉപയോഗിച്ച് തലകഴുകാം. ഒരാഴ്ചയിൽ നിങ്ങൾക്ക് ഫലം കിട്ടും, എന്നെ വിശ്വസിക്കൂ, ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല’’ – മലൈക കുറിച്ചു.
ഉള്ളി നീര് എടുക്കുന്നതിന്റെയും തലയിൽ പുരട്ടുന്നതിന്റെയും വിഡിയോ താരം പങ്കുവച്ചിട്ടുണ്ട്. ലോക്ഡണിലാണ് മലൈക ബ്യൂട്ടി ടിപ്സ് വിഡിയോകളുമായി എത്തിത്തുടങ്ങിയത്. ചർമത്തിന്റെയും മുടിയുടെയും പരിചണത്തിനുവേണ്ടി വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് താരം പ്രകൃതിദത്ത മാർഗങ്ങളാണ് താരം പങ്കുവയ്ക്കുന്നത്.
English Summary : Malaika Arora Shares Tips on Curbing Hair Fall