ADVERTISEMENT

ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്താണ് ഇതിനു കാരണം? എങ്ങനെ ഇതു പരിഹരിക്കാം ? ചുണ്ടുകൾ കാണുമ്പോഴെല്ലാം ഈ ചോദ്യം മനസ്സിൽ വരികയും ചെയ്യും. ഈ നിറമാറ്റത്തിന് പലതും കാരണങ്ങളാകാം. പോഷകാഹാരക്കുറവും നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളുടെ ഉപയോഗവുമാകാം ഇതിൽ പ്രധാനപ്പെട്ടത്.

രാത്രി ഉറങ്ങാൻ പോകുംമുൻപു പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ ഇവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്‌താൽ ചുണ്ടുകൾക്കു നല്ല നിറം കിട്ടും. പതിവായി നെല്ലിക്കാനീര് പുരട്ടുന്നതും ഗുണം ചെയ്യും. തക്കാളിനീരും വെളിച്ചെണ്ണയും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടിയാൽ നിറംമങ്ങൽ മാറും.

ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ പുരട്ടി വിരൽകൊണ്ട് അമർത്തിയുഴിഞ്ഞാൽ ചുണ്ടിനു നിറവും ഭംഗിയും ഏറും. ഒരു ടീസ്‌പൂൺ ബദാം എണ്ണയും അര ടീസ്‌പൂൺ ആവണക്കെണ്ണയും യോജിപ്പിച്ചു ചുണ്ടിൽ പുരട്ടിയശേഷം ഉറങ്ങാൻ പോവുക. നിറത്തിനു കാര്യമായ മാറ്റം ഉണ്ടാകും.

പോഷകക്കുറവു പരിഹരിക്കാൻ നിത്യവും ധാരാളം പച്ചക്കറികൾ കഴിക്കുക. വിറ്റാമിൻ ‘സി’ അടങ്ങിയ ഓറഞ്ച്, തക്കാളി, നെല്ലിക്ക എന്നിവയും കഴിക്കണം. ചുണ്ടിൽ അധികം വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം.

ലിപ്‌സ്‌റ്റിക് ഉപയോഗിക്കുമ്പോൾ നിലവാരമില്ലാത്ത ബ്രാൻഡുകൾ ഒഴിവാക്കുക. ലിപ്‌സ്‌റ്റിക് ഇടുംമുൻപു ചുണ്ടുകളിൽ അൽപ്പം ഫൗണ്ടേഷൻ ക്രീം പുരട്ടിയാൽ ഭംഗിയേറും. പുറത്തുപോയി വന്നാലുടൻ ലിപ്‌സ്‌റ്റിക് ഒരു ടിഷ്യു പേപ്പർകൊണ്ടു തുടച്ചുനീക്കി ഗ്ലിസറിൻ സോപ്പ് ഉപയോഗിച്ചു ചുണ്ടുകൾ വൃത്തിയാക്കണം. ദിവസവും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

English Summary : Beauty Tips - Ways To Restore Your Natural Lip Colour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com