കരുവാളിപ്പ് മാറും, മുഖം തിളങ്ങും; ഇതാണ് പ്രതിവിധി
Mail This Article
ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട് ഓയിലിൽ (ബദാം ഓയിൽ) അടങ്ങിയിട്ടുണ്ട്. ഇതു സ്‌ഥിരമായി ഉപയോഗിച്ചാൽ സുന്ദരമായ ചർമം ആർക്കും സ്വന്തമാക്കാം. ആൽമണ്ട് ഓയിൽ ഉപയോഗിക്കുന്നത് എങ്ങനെയെന്നു നോക്കാം.
∙ രാത്രി കിടക്കുന്നതിനു മുൻപു രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്‌താൽ കറുപ്പു നിറം മാറും.
∙ പകുതി നാരങ്ങാ മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. ഇതിനുശേഷം ആൽമണ്ട് ഓയിൽ ഉപയോഗിച്ചു 10 മസാജ് ചെയ്യുക. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറും.
∙ ആൽമണ്ട് ഓയിൽ, നാരങ്ങാ നീര്, തേൻ എന്നിവ സമം ചേർത്തു മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളയുക. ആഴ്‌ചയിലൊരിക്കൽ ചെയ്‌താൽ നിറം വർധിക്കും.
∙ മുഖത്തെ കറുത്തപാടുകൾ മാറാൻ ആൽമണ്ട് ഓയിലും തേനും ചേർത്തു പുരട്ടിയാൽ മതി.
∙ ആൽമണ്ട് ഓയിൽ സ്‌ഥിരമായി പുരട്ടിയാൽ ചുണ്ടിലെ വരൾച്ചയും കറുപ്പും മാറിക്കിട്ടും.
∙ ആൽമണ്ട് ഓയിൽ മുടി സംരക്ഷണത്തിനും ഉത്തമമാണ്. സ്‌ഥിരമായി ഉപയോഗിച്ചാൽ മുടിക്കു നീളവും കരുത്തും വർധിക്കുകയും തിളക്കമേറുകയും ചെയ്യും. ആഴ്‌ചയിൽ ഒരിക്കൽ ആൽമണ്ട് ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുന്നതും മുടിക്കു നല്ലതാണ്.
English Summary : Almond oil for skin ; Beauty Tips