കറി വെയ്ക്കാൻ മാത്രമല്ല ഉള്ളി, താരനും മുടി കൊഴിച്ചിലും തടയും
Mail This Article
കാണാൻ ചെറുതാണെങ്കിലും ഗുണത്തിൽ കേമനാണ് ചെറിയുള്ളി. കറിയുടെ സ്വാദ് വർധിപ്പിക്കുന്നതിൽ മാത്രമല്ല ആ കേമത്തം. മുടി കൊഴിച്ചിലും താരനും ഉൾപ്പെടെയുള്ള പ്രശ്നങ്ങളോടു പോരാടാനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും ഉള്ളിക്ക് സാധിക്കും. ഉള്ളി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം.
∙ ഏതാനും ഉള്ളി എടുത്ത് തൊലി കളഞ്ഞ് മിക്സിയിൽ ബ്ലെൻഡ് ചെയ്യുക. ഇതിൽനിന്ന് നീര് മാത്രം എടുത്ത് തലയോട്ടിയിൽ പുരട്ടാം. 10–15 മിനിറ്റിനുശേഷം കഴുകി കളയാം.
∙ ഉള്ളിനീരും കറ്റാർവാഴ നീരും തുല്യ അളവിലെടുത്ത് മിക്സ് ചെയ്യുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം.
∙ ഉള്ളി നീരും മുടിയുടെ നീളത്തിന് ആവശ്യമായ അളവിൽ വെളിച്ചെണ്ണയും മിക്സ് ചെയ്ത് തലയിൽ പുരട്ടാം. ഒരു മണിക്കൂറിന്ശേഷം കഴുകി കളയാം. മുടി വളരാൻ ഇത് സഹായിക്കും.
English Summary : How can onion juice help reduce dandruff?