ADVERTISEMENT

എല്ലാവരും മുടി കൊഴിച്ചിൽ എന്ന പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ ചിലരിൽ മുടി കൊഴിച്ചിൽ രൂക്ഷമാകുകയും ഇത് ആശങ്കയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ബോളിവുഡ് സുന്ദരി മലൈക അറോറയും ഒരു ഘട്ടത്തിൽ രൂക്ഷമായ മുടി കൊഴിച്ചിൽ കാരണം വലഞ്ഞിരുന്നു. എന്നാൽ അതിനെ ഭയപ്പെടേണ്ടെന്നും ശരിയായ മാർഗത്തിൽ കൈകാര്യം ചെയ്താൽ മാത്രം മതിയെന്നുമാണ് മലൈക്കയുടെ പക്ഷം. ശരിയായ ഡയറ്റ് പിന്തുടരുന്നതിനൊപ്പം താരം ചെയ്യുന്ന കാര്യം ഇതാണ്.

ഉള്ളി നീരാണ് മലൈക മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. ഉള്ളിയെടുത്ത് കോട്ടൻ ബോളിന്റെ സഹായത്തോടെ ശിരോചർമത്തിൽ തേച്ചു പിടിപ്പിക്കുന്നു. കുറച്ചു സമയത്തിനുശേഷം ഷാംപൂ ഉപയോഗിച്ച് തലകഴുകാം. ഒരാഴ്ചയിൽ ഇതിന് ഫലം കിട്ടുമെന്നും മലൈക ഉറപ്പ് പറയുന്നു.

മുഖക്കുരു

മുഖക്കുരുവിനെ പ്രതിരോധിക്കാനായി മലൈക ഉപയോഗിക്കുന്നത് ഒരു നാച്യുറൽ ഫെയസ് പാക് ആണ്.

കറുവപ്പട്ട പൊടി, ഒരു സ്പൂൺ തേൻ, നാരങ്ങനീര് എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. ഇത് മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകി കളയാം. കണ്‍തടങ്ങളും വായ്ഭാഗവും ഒഴിവാക്കി വേണം ഇത് പുരട്ടാൻ. ആഴ്ചയിൽ രണ്ടു തവണ ഈ ഫേസ് മാസ്ക് പരീക്ഷിക്കാം. 

English Summary : Beauty tips from Bollywood actress Malaika Arora

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com