ചർമകാന്തി വീണ്ടെടുക്കാൻ പണച്ചെലവില്ല; ഉപയോഗിക്കാം പേരയില ഫെയസ്പാക്
Mail This Article
കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച, എന്നിവ അകറ്റി ചർമത്തിനു തിളക്കവും മിനസവും ലഭിക്കാൻ പേരയില ഫെയ്സ് പാക് ഉപയോഗിക്കാം. വളരെ എളുപ്പം വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാനാവും എന്നതും പണച്ചെലവില്ല എന്നതും പേരയില ഫെയ്സ്പാക്കിന്റെ പ്രത്യേകതകളാണ്.
പേരയുടെ ഏതാനും ഇലകൾ പറിച്ചെടുത്ത് വെള്ളത്തിൽ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇളം ഇലകളാണ് ഇതിന് കൂടുതല്‍ അനുയോജ്യം. വരണ്ട ചർമമാണെങ്കിൽ തേനും ഓയിലി സ്കിൻ ആണെങ്കിൽ നാരങ്ങാ നീരും ചേർക്കണം. മുഖക്കുരുവാണ് പ്രശ്നമെങ്കിൽ ഒരു നുള്ള് മഞ്ഞളും ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലുമാണ് പേരയില പേസ്റ്റിൽ ചേർക്കേണ്ടത്.
മുഖം വൃത്തിയായി കഴുകി അഞ്ചു മിനിറ്റ് ആവി പിടിക്കുക. ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ ആവി പിടിക്കുന്നത് സഹായിക്കും. അതിനുശേഷം ഫെയ്സ്പാക് മുഖത്ത് പുരട്ടുക. 20 മിനിറ്റിന്ശേഷം മുഖം കഴുകാം.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എന്ന രീതിയിൽ ഒരുമാസം ഇതു ചെയ്യാം. ചർമ പ്രശ്നങ്ങൾ പരിഹരിച്ച് തിളങ്ങുന്ന മുഖം സ്വന്തമാക്കാം.
സെൻസിറ്റീവ് ചര്‍മം ഉള്ളവർ പാച്ച് ടെസ്റ്റ് നടത്തിയതിനുശേഷം മാത്രം മുഖത്ത് ഉപയോഗിക്കുക.
English Summary : Guava leaves face pack for healthy and clear skin