മുൾട്ടാണി മിട്ടി, കറ്റാർ വാഴ, ചന്ദനം...; മുഖം തിളങ്ങും, വീട്ടിലുണ്ടാക്കാം സൂപ്പർ ഫെയ്സ്പാക്കുകൾ
Mail This Article
ചർമം സുന്ദരവും മൃദുലവും ആരോഗ്യകരവുമാക്കാൻ കൃത്യമായ ഇടവേളകളിൽ ഫെയ്സ് പാക്കുകൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ പാക്കുകൾ ഉപയോഗിക്കാൻ പലർക്കും താൽപര്യമില്ല. പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച്, വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഫെയ്സ്പാക്കുകളോടാണ് അവർക്കു പ്രിയം. അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്ന മികച്ച ചില ഫെയ്സ് പാക്കുകൾ ഇതാ.
∙ ജമന്തി, റോസ്, ആൽമണ്ട് ഓയിൽ ഫെയ്സ് പാക്
ചർമത്തിലെ ജലാംശം നിലനിർത്താനും പാടുകൾ ഇല്ലാതാക്കാനും ഈ ഫെയ്സ്പാക് സഹായിക്കും.
തയാറാക്കുന്ന വിധം:
ജമന്തിയുടെയും റോസിന്റെയും ഇതളുകൾ അരച്ചെടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ആൽമണ്ട് ഓയിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി, 10 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.
∙ തക്കാളി ജ്യൂസ്, ചന്ദനം, ഗ്ലിസറിൻ ഫെയ്സ് പാക്
തക്കാളിയിലുള്ള സിട്രിക് ആസിഡ് ചർമത്തിലെ പാടുകൾ ഇല്ലാതാക്കുകയും ചന്ദനവും ഗ്ലിസറിനും മുഖക്കുരുവിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
തയാറാക്കുന്ന വിധം:
ഒരു ടേബിൾ സ്പൂൺ വീതം തക്കാളി ജ്യൂസ്, ഗ്ലിസറിൻ, ചന്ദനപ്പൊടി എന്നിവമിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകാം.
∙ കറ്റാർ വാഴ, മുൾട്ടാണി മിട്ടി ഫെയ്സ് പാക്
ചർമത്തിലെ അഴുക്ക്, എണ്ണമയം എന്നിവ ഇല്ലാതാകുകയും സ്കിൻ ടോൺ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തയാറാക്കുന്ന വിധം:
ഒാരോ ടേബിൾ സ്പൂൺ വീതം മുൾട്ടാണി മിട്ടി, കറ്റാർ വാഴ നീര്, യോഗർട്ട് എന്നിവ എടുക്കുക. ഇവ നന്നായി യോജിപ്പിച്ചശേഷം മുഖത്ത് പുരട്ടുക. കുറച്ച് സമയത്തിനു ശേഷം ഇളംചൂടുവെള്ളത്തിൽ മുഖം കഴുകാം.
English Summary : Natural face pack for skin glowing