‘പ്രസവശേഷം മുഖം തിളങ്ങാൻ’ സിംപിൾ ഫെയ്സ് പാക്കുമായി ഡിംപിൾ റോസ്
Mail This Article
ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്ന നാച്വറൽ ഫെയ്സ് പാക് പരിചയപ്പെടുത്തി നടി ഡിംപിൾ റോസ്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഫെയ്സ് പാക് ആണിത്. ചർമം ആരോഗ്യത്തോടെയിരിക്കാൻ ഈ ഫെയ്സ് പാക് സഹായിക്കുമെന്ന് യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ഡിംപിൾ പറയുന്നു.
∙ ആവശ്യമുള്ള വസ്തുക്കൾ
കസ്തൂരി മഞ്ഞൾ, അരിപ്പൊടി, പാൽ, നാരങ്ങാനീര്
∙ തയാറാക്കേണ്ട വിധം
അൽപം കസ്തൂരി മഞ്ഞളും അരിപ്പൊടിയും എടുക്കുക. ഇവ പേസ്റ്റ് രൂപത്തിലാക്കുന്നതിന് ആവശ്യമായ പാൽ ഇതിലേക്ക് ഒഴിക്കുക. ഏതാനും തുള്ളി നാരങ്ങാനീരും ചേർത്തു നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടാം. ഉണങ്ങുമ്പോൾ മുഖം കഴുകാം.
പാലിന് പകരം തൈരോ, തേനോ ഉപയോഗിക്കാം. ചർമത്തിന്റെ സ്വഭാവം അനുസരിച്ചാണ് ഇതിൽ ഏതു വേണമെന്നു തീരുമാനിക്കേണ്ടത്. നാരങ്ങാനീര് ഫലം നൽകുമെങ്കിലും നിത്യേനയുള്ള ഉപയോഗം ചർമത്തിനു ദോഷം ചെയ്യാം.
ചർമം ആരോഗ്യത്തോടെ സൂക്ഷിക്കുകയാണു വേണ്ടത്. ഉറക്കം, വെള്ളം, ഭക്ഷണം എന്നിവയും ചർമ സംരക്ഷണത്തിൽ പ്രധാനമാണെന്നു ഡിംപിൾ പറയുന്നു.
English Summary : Actress Dimple Rose favorite face pack for skin glowing