ADVERTISEMENT

അകാല നര, കൊഴിച്ചിൽ, പൊട്ടൽ, വരൾച്ച.... മുടിയുടെ പ്രശ്നങ്ങളുടെ പട്ടിക അങ്ങനെ നീളും. ഇതിനു പല കാരണങ്ങളും ഉണ്ടാകും. ശരിയായ പരിചരണം നൽകുക, ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തുക, ആവശ്യമെങ്കിൽ ചികിത്സ തേടുക. ഇതാണ് ഓരോരുത്തർക്കും ചെയ്യാനാകുന്ന കാര്യം.‌

ചെറിയ ചില കാര്യങ്ങളിലൂടെ പലപ്പോഴും വലിയ ഫലം നേടാനാകും. തലയിൽ ഉപയോഗിക്കുന്ന എണ്ണയുടെ കാര്യത്തിൽ അത്തരം ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാവും. അത്തരത്തിൽ ഏതെല്ലാം എണ്ണകൾ ഉപയോഗിക്കാം, എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നു നോക്കാം.

∙ കടുകെണ്ണ 

കുറച്ചു കടുകെണ്ണ ചൂടാക്കുക. ഇളം ചൂടോടെ ഇതു തലയിൽ തേച്ചുപിടിപ്പിക്കണം. 30 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം. അകാലനര തടയാനും മുടി ബലപ്പെടുത്താനും കടുകെണ്ണ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

∙ കാസ്റ്റർ ഓയിൽ-ഒലിവ് ഓയിൽ 

ഒലിവ് ഓയിലിനൊപ്പം കാസ്റ്റർ ഓയിൽ ചേർത്ത് തലയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. മുടിയുടെ അകാല നര തടയാൻ ഈ എണ്ണക്കൂട്ട് സഹായിക്കും. കാസ്റ്റർ ഓയിൽ അലർജി ഉള്ളവർ പകരം ഏതെങ്കിലും വെജിറ്റബിൾ ഓയിൽ ഉപയോഗിക്കുക.

∙ വെളിച്ചെണ്ണ-നാരങ്ങാനീര്

മൂന്നു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് മിക്സ് ചെയ്യുക. ഇളം ചൂടോടെ തലയിൽ പുരട്ടാം. 20 മിനിറ്റിന്ശേഷം ഷാംപൂ, കണ്ടീഷനർ എന്നിവ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യാം.

∙ മൈലാഞ്ചി-വെളിച്ചെണ്ണ

അഞ്ച് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒരു മിനിറ്റ് ചൂടാക്കിയശേഷം അതിൽ രണ്ടു ടേബിൾ സ്പൂൺ മൈലാഞ്ചി പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്ത് തലയിൽ പുരട്ടാം. 30 മിനിറ്റിന്ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിയശേഷം മുടി കണ്ടീഷൻ ചെയ്യാം. ആഴ്ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കാം. പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഹെന്ന അഥവാ മൈലാഞ്ചിപ്പൊടി സഹായിക്കും. 

∙ ബദാം എണ്ണ-നാരങ്ങാനീര് 

രണ്ടു ടേബിൾ സ്പൂൺ ബദാം എണ്ണ ചൂടാക്കിയശേഷം അതിലേക്ക് അൽപം നാരങ്ങാനീര് ചേർത്തു നന്നായി ഇളക്കാം. ഇതു മുടിയിൽ പുരട്ടി 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കാം. ഈ മിശ്രിതം മുടിക്ക് നിറവും തിളക്കവും നൽകുകയും അകാലനര തടയുകയും ചെയ്യുന്നു. 

∙ വെളിച്ചെണ്ണ-ഭൃംഗരാജ് 

അരക്കപ്പ് വെളിച്ചെണ്ണയിൽ മൂന്ന് ടീസ്പൂൺ ഭൃംഗരാജ് പൊടി ചേർത്ത് ചൂടാക്കുക. ചൂടാറിയശേഷം ഈ എണ്ണയെടുത്ത് മുടിയിൽ പുരട്ടാം. ഒരു മണിക്കൂർ കഴിഞ്ഞു ഷാംപൂ ഉപയോഗിച്ച് കഴുകി മുടി കണ്ടീഷൻ ചെയ്യാം. ആഴ്ചയിൽ രണ്ടുതവണ ഇതു ചെയ്യാം.

മുടിയുടെ ആരോഗ്യം, നിറം എന്നിവയ്ക്കായി കാലങ്ങളായി ഉപയോഗിച്ചു വന്നിരുന്ന ഒന്നാണ് ഭൃംഗരാജ്. താരൻ, ചൊറിച്ചിൽ എന്നിവ തടയാനും ഇതു സഹായിക്കും.

*പാച്ച് ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക.

English Summary : Simple and Poweful hair oil tips for prevent hair damage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com