മടിക്കേണ്ട, പുരുഷന്മാർക്കും മാനിക്യൂർ ചെയ്യാം; കാരണങ്ങൾ
Mail This Article
കൈകൾ മൃദുലവും മനോഹരവും ആക്കാനാണു മാനിക്യൂർ ചെയ്യുന്നത്. സ്ത്രീകൾക്ക് മാത്രമായുള്ള ഒന്നല്ല ഇത്. എങ്കിലും മാനിക്യൂർ ചെയ്യാൻ പുരുഷന്മാർ പലപ്പോഴും തയാറാകില്ല. ഇതു സ്ത്രീകള്‍ മാത്രം ചെയ്യേണ്ട ഒന്നാണ് എന്ന ധാരണയാണ് പലർക്കുമുള്ളത്. പുരുഷന്മാർക്ക് മാനിക്യൂർ ചെയ്യാൻ ചില കാരണങ്ങൾ ഇതാ.
∙ ഭംഗി
അമിതമായി വള൪ന്നതോ, വൃത്തിയില്ലാത്തതോ ആയ നഖങ്ങളേക്കാൾ അനാകർഷകമായി ഒന്നും തന്നെയില്ല. പതിവായി നഖം വെട്ടുകയും വൃത്തിയാക്കുകയും ചെയ്യുന്നവ൪ക്കും കൈകൾ കൂടുതൽ മനോഹരമാക്കാനായി മാനിക്യൂർ ചെയ്യാം. നിങ്ങൾ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുന്ന ആളാണ് എന്ന തോന്നൽ ഉണ്ടാക്കാൻ മാനിക്യൂർ ചെയ്ത കൈകൾക്ക് സാധിക്കും.
∙ വിശ്രമം
ആഴ്ചകളോളം കീബോ൪ഡിൽ ടൈപ്പ് ചെയ്തു തള൪ന്ന നിങ്ങള്‍ക്ക് ആശ്വാസം നൽകാൻ ഒരു നല്ല മ്യാനികൂറിന് കഴിയും. വിരലുകളിലും കൈപ്പത്തിയിലും മസാജ് ചെയ്യുന്നതു രക്തയോട്ടം വ൪ധിപ്പിക്കാനും ശരീരത്തിന്റെ സമ൪ദം കുറയ്ക്കാനും സഹാക്കുന്നു.
∙ ആരോഗ്യം
നഖത്തിലെ പ്രശ്നങ്ങള്‍ അണുബാധയ്ക്ക് കാരണമാകാനും ഇതു വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യാം. നഖം വൃത്തിയാക്കി സൂക്ഷിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. മാനിക്യൂറിലൂടെ നഖത്തിന്റെ വൃത്തി ഉറപ്പാക്കാം.
∙ പ്രായം
പ്രായം കൂടുമ്പോൾ ചർമത്തിൽ ചുളിവുകൾ വീഴുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതു വൈകിപ്പിക്കാൻ മ്യാനികൂറിനൊപ്പം ചെയ്യുന്ന മസാജുകൾ സഹായിക്കും.
∙ മൃദു സ്പ൪ശം
പരുപരുത്ത കൈകൾ ഉള്ള പുരുഷന്മാർ കഠിനാധ്വാനികളാണ് എന്ന ധാരണയൊക്കെ കാലാഹരണപ്പെട്ടു. പുരുഷന്മാരുടെ കൈകൾ മൃദുലമാകരുത് എന്ന സാമൂഹിക ബോധ്യവും ചോദ്യം ചെയ്യപ്പെടുന്നു. അതുകൊണ്ടു തന്നെ കൈകളുടെ മിനുസം വീണ്ടെടുക്കാനും അതു നിലനിർത്താനും മാനിക്യൂർ ഫലപ്രദമാണ്.
∙ സലൂണൽ പോകേണ്ടതില്ല
സലൂണിൽ പോകാനുള്ള മടിയാണ് മാനിക്യൂർ ചെയ്യുന്നതിൽനിന്നു ചിലരെ തടയുന്നത്. എന്നാൽ ഓൺലൈനിൽ മാനിക്യൂർ കിറ്റുകൾ ധാരാളമായി ലഭ്യമാണ്. നഖം വൃത്തിയായി വെട്ടിയോതുക്കി, വിരലുകൾ എക്സ്ഫോളിയറ്റ് ചെയ്ത്, മോയ്സ്ച്യൂറൈസ് ചെയ്ത് വീട്ടിൽ മിനി മാനിക്യൂർ ചെയ്യാവുന്നതാണ്.