ADVERTISEMENT

ഇന്നലെ കഴിഞ്ഞ ലോക പുരുഷദിനത്തിൽ സൃഹൃത്തിനോ പങ്കാളിക്കോ എന്തു സമ്മാനം നൽകും എന്നു തലപുകച്ച സ്ത്രീകളുണ്ടെങ്കിൽ വരും വർഷങ്ങളിൽ ഈ തിരഞ്ഞെടുപ്പ് ഏറെ ഏളുപ്പമാകുമെന്നു പ്രതീക്ഷിക്കാം. സമ്മാനമായി നൽകാൻ കൺസീലറും സീറമും  ഉൾപ്പെടെ കോസ്മെറ്റിക് രംഗത്തു തന്നെ ഒട്ടേറെ പുരുഷ ഉത്പന്ന വൈവിധ്യമെത്തുമെന്നാണ് സൗന്ദര്യ വിപണിയിലെ സൂചന. പുതിയ ഉപഭോക്താക്കളെ കണ്ടെത്തിയതിന്റെ ആവേശത്തിലാണ് രാജ്യാന്തര രംഗത്തെ ബ്യൂട്ടി ബ്രാൻഡുകൾ.

മേക്കപ് എന്നാൽ സ്ത്രീകൾക്കു മാത്രമുള്ളതല്ലെന്ന തിരുത്തലിൽ സന്തോഷിക്കുന്നത് ബ്രാൻഡുകളും സ്ത്രീകളും മാത്രമല്ല പുരുഷ ഉപഭോക്താക്കൾ കൂടിയാണ്. കോവിഡ് ലോക്‌ഡൗൺ കാലത്ത് കൂടുതൽ പുരുഷ മേക്കപ് ഇൻഫ്ലുസർമാരും ബ്ലോഗർമാരും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു.

ഉയർന്ന ഓൺലൈൻ  ഉപഭോഗവും  ഇൻഫ്ലൂവൻസർമാർ നടത്തിയ കൺടെന്റ് മാർക്കറ്റിങ്ങും വഴിയാണ് പുരുഷന്മാരുടെ സൗന്ദര്യ വർധക–പരിചരണ രീതികളിൽ ബ്രാൻഡുകളുടെ കടന്നുകയറ്റമുണ്ടായത്. ലോകവ്യാപകമായി കെ– പോപ് (കൊറിയൻ പോപ്) ബാൻഡുകൾക്കു ലഭിച്ച പ്രചാരവും സ്വീകാര്യതയും  ഈ താരങ്ങൾ സ്റ്റേജിനു പുറത്തുള്ള വേദികളിലുൾപ്പെടെ മേക്കപ് ഉപയോഗിക്കുന്നവരാണെന്നതും പൊതുവിൽ പുരുഷ കോസ്മെറ്റിക് ഉത്പന്നങ്ങളുടെ പ്രചാരത്തിന് വഴിയൊരുക്കിയിട്ടുണ്ട്

യുഎസിൽ പുരുഷന്മാരുടെ പഴ്സനൽ കെയർ വിപണി 2027ൽ 6% വർധനയോടെ 166  ബില്യൻ ഡോളറിന്റേതാകുമെന്ന്  പഠനങ്ങൾ പറയുന്നു. പുരുഷ സ്കിൻ കെയർ ഉത്പന്നങ്ങൾ പുതുമയല്ലെങ്കിലും പ്രത്യേകമായ രൂപകൽപന ചെയ്ത മേക്കപ് ഉത്പന്നങ്ങൾ കൂടുതലായി രംഗത്തെത്തിക്കാനാണ് ബ്രാൻഡുകളുടെ ശ്രമം. ഉദാഹരണമായി കൺസീലർ പോലുള്ളവ സ്ത്രീകൾ ഉപയോഗിക്കുന്ന രീതിയിലുള്ളവയാകില്ല പുരുഷന്മാർക്ക് കൈകാര്യം ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ ജാക്കറ്റിന്റെ പോക്കറ്റിൽ സൂക്ഷിക്കാവുന്ന പെൻ രൂപത്തിലുള്ള കൺസീലറാണ് ബ്രാൻഡുകൾ പുരുഷന്മാർക്കായി ഒരുക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com