ADVERTISEMENT

ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞാൽ ചിലർക്ക് കൺട്രോൾ പോകും. ലിപ്സ്റ്റിക് മായുമോ എന്ന ടെൻഷനിൽ ഭക്ഷണം കഴിക്കാൻ മടി, ഇനി അഥവാ ഭക്ഷണം കഴിച്ചാലും ലിപ് സ്റ്റിക്കിന്റെ കളർ മങ്ങിയോ എന്ന തോന്നലിൽ വീണ്ടും വീണ്ടും ലിപ്സ്റ്റിക് പുരട്ടുക. ഇങ്ങനെയുള്ള കലാപരിപാടികൾ ചെയ്യും. ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചു കൂടി മനസ്സിൽ വയ്ക്കുന്നത് നല്ലതാണ്. ലിപ്സ്റ്റിക് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും തീർച്ചയായും ഇവ ശ്രദ്ധിക്കണം.

 

 

എല്ലാ ദിവസവും പുരട്ടാറുണ്ടോ? ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യല്ലേ

 

പ്രൊഫഷന്റെ ഭാഗമായും വ്യക്തിപരമായ താൽപര്യം കൊണ്ടും സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവരുണ്ട്. വിശേഷദിവസങ്ങളിൽ മാത്രം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരുമുണ്ട്. ഉപയോഗം എങ്ങനെയായാലും ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ലിപ്സ്റ്റിക്കിന്റെ ക്വാളിറ്റിയാണ്. വലിയ വില നൽകി വാങ്ങണമെന്നല്ല ഉദ്ദേശിച്ചത്. ഗുണമേന്മയുള്ളതു മാത്രം ഉപയോഗിക്കണം എന്നാണ്. ലിപ്സിറ്റിക്കിലെ ചേരുവകളെക്കുറിച്ച് നമുക്കു വ്യക്തമായറിയാനാകാത്ത സാഹചര്യത്തിൽ സുരക്ഷിതമായ ലിപ്സ്റ്റിക് തിരഞ്ഞെടുക്കാനുള്ള പോംവഴി നല്ല ബ്രാൻഡ് തിരഞ്ഞെടുക്കുക എന്നതാണ്. നല്ല ബ്രാൻഡുകളിൽ ലെഡ് പോലുള്ള ടോക്സിക് സാന്നിധ്യവും മറ്റും കുറവായിരിക്കും. ശരാശരി വരുമാനമുള്ളവർക്കും വാങ്ങാവുന്ന, അധിക വില ഇല്ലാത്തതും ഗുണമേന്മ ഉള്ളതുമായ ബ്രാൻഡാണ് ലാക് മി. അതു തിരഞ്ഞെടുക്കാം. അതിലും വിലക്കുറവ് നോക്കി ഗുണനിലവാരമില്ലാത്തവ വാങ്ങാതിരിക്കുക.

 

 

ഒരു ലിപ്സ്റ്റിക് എത്രനാൾവരെ ഉപയോഗിക്കാം

 

സ്കൂൾ ഫങ്ഷനു വാങ്ങിയ ലിപ്സ്റ്റിക് കോളേജും കഴിഞ്ഞ് ഓഫിസിൽ പോകാൻ വരെ ഉപയോഗിച്ചാലെന്താ എന്നു ചിന്തിക്കുന്നവരുണ്ട്. ലിപ്സ്റ്റിക്കിന്റെ ആരോഗ്യകരമായ ഉപയോഗ കാലാവധി ഒരു വർഷമാണ്. തീർന്നിട്ടില്ലെങ്കിലും അത്രയും കാലമായാൽ ലിപ്സ്റ്റിക് കളയണം. ഇത്രയും വില കൊടുത്തതല്ലേ എങ്ങനെയാണു കളയുന്നത് എന്നു ചിന്തിക്കരുത്. കാലാവധി കഴിഞ്ഞവ തുടർന്നും ഉപയോഗിക്കുന്നതിലൂടെ അലർജി പ്രശ്നം വരാം. ലിപ്സ്റ്റിക്കിൽ ചേർത്തിരിക്കുന്ന പ്രിസർവേറ്റീവിന്റെ കാലാവധി തീരുന്നതു കൊണ്ട് കൂടുതൽ അനാരോഗ്യകരമാകാം. ലിപ്സ്റ്റിക് രണ്ടെണ്ണം വാങ്ങിവയ്ക്കാം. പകൽ ഉപയോഗിക്കാനും രാത്രി പരിപാടികൾക്കായും ചെറിയ സൈസിൽ ലിപ്സ്റ്റിക്കുകൾ ഇപ്പോൾ ലഭ്യമാണ്. പകുതി വിലയേയുള്ളൂ. അതാണു ലാഭം. കാലാവധിയെത്തും മുൻപ് ഉപയോഗിച്ചു തീർക്കാനുമാകും. 

 

ഉപയോഗിക്കും മുൻപ് അറിയാം ചിലത്

 

 

∙ലിപ്സ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. വിശേഷാവസരങ്ങളിൽ മാത്രം ഉപയോഗിക്കാം. മറ്റു ദിവസങ്ങളിൽ ഓർഗാനിക് ലിപ് ബാം പുരട്ടാം. 

 

∙ലിപ്സ്റ്റിക് മാഞ്ഞുപോയാൽ വീണ്ടും വീണ്ടും പുരട്ടുന്ന രീതി ഒഴിവാക്കുക.

 

∙ഇളം നിറങ്ങൾ തിരഞ്ഞെടുക്കുക. അവയിൽ ലെഡ് പോലുള്ള രാസപദാർഥങ്ങൾ കുറവായിരിക്കും. 

 

Content Summary :Keep in mind this things while using lipsticks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com