ADVERTISEMENT

മാറ്റങ്ങളുടെ കാലമാണ് കൗമാരം എന്നു പറയാറുണ്ട്. ശരീരത്തിലും മനസ്സിലും പലവിധത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന സമയം. മറ്റേത് സമയത്തേക്കാളും കൂടുതൽ ചർമത്തിന് ശ്രദ്ധ നൽകേണ്ടതും ഈ കാലഘട്ടത്തിലാണ്. മുഖക്കുരു, കറുത്തപാടുകൾ, എണ്ണമയം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കൗമാരത്തിൽ ശക്തിയാർജിക്കും. ഇത്തരം പ്രശ്നങ്ങളെ  എങ്ങനെ നേരിടാം എന്നു നോക്കാം.

∙ മുഖം കഴുകാം

ഏതൊരു സ്കിൻകെയർ റുട്ടീനിലേയും ആദ്യത്തെ കാര്യം മുഖം നന്നായി കഴുകുക എന്നതാണ്. ഓയിലി സ്കിൻ ആയാലും ഡ്രൈ സ്കിൻ ആയാലും ഫോം ക്ലെൻസറോ ജെൽ ക്ലെൻസറോ ഉപയോഗിച്ച് രണ്ട് നേരമെങ്കിലും മുഖം വൃത്തിയായി കഴുകണം.

∙ എക്സ്ഫോളിയേഷൻ

സ്കിൻകെയർ റുട്ടീനിലെ മറ്റൊരു പ്രധാന ഘട്ടമാണ് എക്സ്ഫോളിയേഷൻ. ഒരു നാച്ചുറൽ സ്ക്രബ് ഉപയോഗിച്ച് ആഴ്ചയിൽ രണ്ട് തവണയെങ്കിലും സ്കിൻ എക്സ്ഫോളിയേറ്റ് ചെയ്യാം. കഴുകിയാലും പോകാത്ത അഴുക്കുകളും മൃതകോശങ്ങളും നീക്കാന്‍ ഇതു സഹായിക്കും.

∙ മേക്കപ്പില്ലാതെ ഉറങ്ങാം

മേക്കപ്പ് ഒഴിവാക്കാതെ ഉറങ്ങാൻ കിടക്കുന്നത് ചർമത്തിന് നല്ലതല്ല. എത്ര ക്ഷീണത്തിലാണെങ്കിലും മേക്കപ്പ് നീക്കിയതിനുശേഷം ഉറങ്ങാൻ പോവുക.

∙ ഉൽപന്നങ്ങൾ

ചർമത്തിന് ചേരുന്ന സ്കിൻകെയർ പ്രൊഡക്ടുകൾ തിരഞ്ഞെടുക്കാം. ക്ലെൻസറായാലും ടോണറായാലും മോയിസ്ച്യുറൈസർ ആയാലും ഗുണമേന്മ ഉറപ്പാക്കുക.

∙ മേക്കപ്പ് കിറ്റ്

നിങ്ങളുടെ മേക്കപ് സാധനങ്ങൾ മറ്റുള്ളവർക്ക് ഉപയോഗിക്കാന്‍ നൽകരുത്.  ഇത് ചർമത്തില്‍ അണുബാധയ്ക്ക് ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാലാണിത്.

∙ സൺസ്ക്രീൻ

സൂര്യപ്രകാശം ഏറ്റുണ്ടാക്കുന്ന പ്രശ്നങ്ങളിൽനിന്നു ചർമത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. മാത്രമല്ല മറ്റു പല ചർമ രോഗങ്ങളിൽനിന്നും സൺസ്ക്രീൻ ചർമത്തെ സംരക്ഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com