ADVERTISEMENT

വിറ്റാമിനുകളുടെ കലവറയായ പാലക് (പച്ച ചീര) ആഹാരത്തിന് മാത്രമല്ല തലമുടിയുടെ സംരക്ഷണത്തിനും ഉപയോഗിക്കാം. പാലക് ഉപയോഗിച്ച് എളുപ്പത്തിൽ ഹെയർ മാസ്ക് തയാറാക്കാം. പാർശ്വഫലങ്ങളില്ലാതെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാൻ ഇത് സഹായിക്കും.

 

ആവശ്യമുള്ള വസ്തുക്കൾ

 

ഒരു കപ്പ് പാലക് ഇല

ഒരു സ്പൂൺ തേൻ

ഒരു സ്പൂൺ വെളിച്ചെണ്ണ/ ഒലിവ് ഒായിൽ

 

പാലക്, തേൻ, വെളിച്ചെണ്ണ എന്നിവ ഒന്നിച്ചെടുത്ത് മിക്സിയിലടിക്കുക. ഇങ്ങനെ ലഭിക്കുന്ന കുഴമ്പു എടുത്ത് മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

 

പാലക്കിലുള്ള വിറ്റാമിൻ A തലയോട്ടിയിലെ ഓയിലുകളുടെ അമിതോൽപാദനം നിയന്ത്രിക്കുകയും മുടിയെ മോയസ്ച്വറൈസ് ചെയ്യുകയും ചെയ്യുന്നു. വിറ്റാമിൻ C കൊളീജിൻ ഉത്പാനം വർധിപ്പിക്കുന്നു. ഇത് മുടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ സഹായകരമാണ്. ആന്റിഓക്സിഡന്‍സ് മുടി കൊഴിച്ചിലിനെ തടയും. വിറ്റാമിൻ B,C എന്നിവയും മുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്.

 

ആഴ്ചയിൽ ഒരു തവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com