കാഴ്ചയിൽ കുഞ്ഞൻ, കരുത്തിൽ വമ്പൻ; മുടി കൊഴിച്ചിലിനും താരനും പൂട്ടിടും ഉലുവ
Mail This Article
കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും ഗുണങ്ങളിൽ വമ്പന്നാണ് ഉലുവ. കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർക്ക് മടിച്ചു നിൽക്കാതെ ഉലുവയെ ഒപ്പം കൂട്ടാം. മുടി കൊഴിച്ചിൽ, പൊട്ടൽ, താരൻ എന്നീ പ്രശ്നങ്ങളെ തടയാൻ ഉലുവ സഹായിക്കും. ഇതിനായി ഉലുവ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം.
∙ ഉലുവ നന്നായി കുതിര്‍ത്തുക. ഇത് അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയുന്നു. മാത്രമല്ല, മുടിക്കു തിളക്കം ലഭിക്കാനും ഇതു സഹായകരമാണ്.
∙ ഉലുവയും വെളിച്ചെണ്ണും ചേർന്ന മിശ്രിതം മുടി വളരാൻ സഹായിക്കും. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നതു വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം.
∙ കുതിര്‍ത്ത് അരച്ച ഉലുവയിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്ത് കലക്കിയെടുക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിക്കണം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവും വര്‍ധിപ്പിക്കും.
∙ കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. മുടിയുടെ വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, അകാലനരയെ പ്രതിരോധിക്കാനും ഇത് ഫലപ്രദമാണ്.
∙ കുതിര്‍ത്ത് അരച്ചെടുത്ത ഉലുവ തൈരില്‍ ചേർത്ത് മുടിയില്‍ തേയ്ക്കാം. മുടി കൊഴിച്ചിൽ തടയാൻ ഇതു സഹായിക്കും. താരനും പ്രതിവിധിയാണ്.
∙ ഉലുവ കുതിർത്ത് അരച്ചശേഷം തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ പുരട്ടാം. മുടി വരളുന്നത് തടയാനും മൃദുത്വം നേടാനും ഇതു ഫലപ്രദമാണ്.
English Summary : Importance of Fenugreek hair mask