ADVERTISEMENT

പുതിയ ഹെയർസ്റ്റൈല്‍ പരീക്ഷിച്ച് നടി അമ്പിളി ദേവി. നീളൻ മുടിയോടാണ് താൽപര്യമെങ്കിലും കൊഴിച്ചിൽ രൂക്ഷമായതോടെ മുടി വെട്ടിക്കാൻ തീരുമാനിക്കുകയായിരുന്നവെന്ന് താരം പറയുന്നു. പുതിയ ഹെയർ സ്റ്റൈലിലേക്ക് മാറുന്നതിന്റെ വിഡിയോ യുട്യൂബ് ചാനലിൽ താരം പങ്കുവച്ചു. 

2019 ൽ ആണ് അവസാനമായി മുടി വെട്ടിച്ചത്. ഗർഭിണി ആയിരുന്നതിനാൽ പിന്നീട് മുടി വെട്ടിച്ചില്ല. തുടർന്ന് ലോക്ഡൗൺ കാരണം മുടി വെട്ടിക്കുന്നത് വീണ്ടും നീണ്ടു. എന്നാൽ മാനസിക സമ്മർദം ഉൾപ്പെടയുള്ള കാരണങ്ങളാൽ ഇക്കാലയളവിൽ മുടി കൊഴിച്ചിൽ രൂക്ഷമായി. ഉള്ളു കുറഞ്ഞതിനാൽ മുടി വെട്ടിക്കാൻ പലരും ഉപദേശിച്ചെന്നും അതിനാലാണ് ഈ തീരുമാനത്തിലെത്തിയതെന്നും അമ്പിളി പറഞ്ഞു. 

മകനൊപ്പം കരുനാഗപ്പള്ളിയിലെ ഒരു സലൂണിലെത്തിയാണ് മുടി വെട്ടിച്ചത്. ‘U’ കട്ട് ആണ് ചെയ്തത്. വിഡിയോ കാണാം:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com