പ്രിയ വാരിയർക്ക് പുത്തൻ ഹെയർസ്റ്റൈൽ; വിഡിയോ പങ്കുവച്ച് സജിത് ആൻഡ് സുജിത്
Mail This Article
×
പുതിയ ഹെയർസ്റ്റൈലുമായി നടി പ്രിയ വാരിയർ. സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റുമാരായ സജിത് ആൻഡ് സുജിത് ആണ് താരത്തിന്റെ മേക്കോവറിനു പിന്നിൽ. ഹെയർസ്റ്റൈല്‍ മാറ്റുന്നതിന്റെ വിഡിയോ ഇവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ഹെയർ കട്ടിനൊപ്പം സ്ട്രൈറ്റനിങ്ങും കളറും നൽകിയാണ് പുതിയ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ‘‘നടി പ്രിയാ വാരിയരുടെ ഹെയർസ്റ്റൈൽ മാറ്റുന്ന ഈ വിഡിയോ കാണൂ. സമ്പൂർണമായ ഗ്ലാമർ മാറ്റത്തിനായി മുടിക്ക് മികച്ചൊരു നിറവും സ്റ്റൈലുമാണ് നിങ്ങൾക്ക് ആവശ്യമുള്ളത്! (തീർച്ചയായും ശരിയായ സ്റ്റൈലിസ്റ്റും വേണം)’’– സജിത് ആൻഡ് സുജിത് വിഡിയോ പങ്കുവച്ച് കുറിച്ചു. പ്രിയ വാരിയരുടെ ഏതാനും ചിത്രങ്ങളും ഒപ്പമുണ്ട്.
മഞ്ജു വാരിയറുടെ ഹെയർസ്റ്റൈൽ ചെയ്യുന്ന വിഡിയോയും അടുത്തിടെ സജിത് ആൻഡ് സുജിത് പങ്കുവച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.