ശരീര ദുർഗന്ധം അസഹനീയം; അകറ്റാൻ സിംപിൾ ടിപ്സ്
Mail This Article
നിരവധി ആളുകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. ശരീരത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനം വഴിയാണ് ഇത് സംഭവിക്കുന്നത്. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ദുർഗന്ധം ഒഴിവാക്കാൻ ഒരു പരിധി വരെ നമുക്ക് തടയാനാകും. അതിനുള്ള ചില മാർഗങ്ങൾ ഇതാ.
* കുളിക്കുന്ന വെള്ളത്തില്‍ വാസനത്തൈലം ചേര്‍ക്കുക. അവസാനത്തെ കപ്പ് ശരീരത്തില്‍ ഒഴിക്കുമ്പോള്‍ അതിലാണ് വാസനത്തൈലം ചേര്‍ക്കേണ്ടത്. ഇത് ശരീരത്തിന് കൂളിങ് ഇഫക്റ്റ് സമ്മാനിക്കും. മിന്റ്( പുതിന), ഒരു ടീസ്പൂണ്‍ സ്ഫടികക്കാരം എന്നിവയും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാവുന്നതാണ്.
* സോഡാക്കാരം അഥവാ ബേക്കിംങ് സോഡാ ശരീരദുര്‍ഗന്ധം അകറ്റാന്‍ വളരെ ഗുണം ചെയ്യും ബേക്കിങ് സോഡാ പേസ്റ്റ് രൂപത്തിലാക്കി അത് ശരീരം കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക.
* ഉരുളക്കിഴങ്ങ് മുറിച്ച് വിയര്‍പ്പുകൂടുതലുള്ള ശരീരഭാഗങ്ങളില്‍ ഉരസുക.
* റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്.
* നാരങ്ങാനീരും റോസ് വാട്ടറും ചേര്‍ത്ത് വെള്ളം തലയിലൊഴിച്ചുകുളിക്കുന്നത് മുടിയിലെ ദുര്‍ഗന്ധം അകറ്റും
English Summary : Tips to avoid body odor