മുഖം തിളങ്ങാൻ മഡ് ഫെയ്സ് മാസ്ക്
Mail This Article
മുഖത്തെ എണ്ണമയം വല്ലാതെ അലട്ടുന്നെങ്കിൽ മഡ് ഫെയ്സ്മാസ്ക് ശീലമാക്കാം. മുറ്റത്തെ മണ്ണിനെക്കുറിച്ചല്ല പറയുന്നത്, ഫെയ്സ്പാക്ക് തയാറാക്കാനായി ഉപയോഗിക്കുന്ന മുൾട്ടാനി മിട്ടി പോലെയുള്ള വസ്തുക്കളെക്കുറിച്ചാണ്. ചർമത്തിലെ മാലിന്യങ്ങളകറ്റി സെബത്തിന്റെ ഉത്പാദനം കുറയ്ക്കാനായി മഡ് ഫെയ്സ് മാസ്ക് സഹായിക്കും.
ആവശ്യമുള്ള വസ്തുക്കൾ:
ഒരു സ്പൂൺ വീതം കാപ്പിപ്പൊടി, മുൾട്ടാനി മിട്ടി, പനിനീര്, ആപ്പിൾ സിഡർ വിനഗർ എന്നിവയും മൂന്നു തുള്ളി ടീ ട്രീ ഓയിലും
തയാറാക്കേണ്ട വിധം:
ഒരു വലിയ ബൗളെടുത്ത് അതിൽ മുൾട്ടാനി മിട്ടിയും കാപ്പിപ്പൊടിയും ചേർത്ത് ഇളക്കുക. അതിലേക്ക് പനിനീരും വിനാഗിരിയും ടീട്രീ ഓയിലും ചേർത്ത് കട്ടിയുള്ള പേസ്റ്റ് പോലെ ആകും വരെ ഇളക്കുക. ഇത് മുഖം പുരട്ടിയ ശേഷം 20 മിനിറ്റോളം കാത്തിരിക്കുക. മിശ്രിതം നന്നായി ഉണങ്ങുമ്പോൾ ഒന്നു രണ്ടു തുള്ളി വെള്ളം തളിച്ച് ഈ മിശ്രിതം മുഖത്ത് വട്ടത്തിൽ മസാജ് ചെയ്യുക. സ്ക്രബിങ് ഇഫക്ട് കിട്ടാനാണ് ഇത്. ശേഷം ചെറുചൂടുവെള്ളം കൊണ്ട് മുഖം കഴുകാം. ശേഷം ഇഷ്ടമുള്ള മോയിസ്ച്യുറൈസർ പുരട്ടാം.
English Summary : Mud facemask for glowing skin