ADVERTISEMENT

അധികമുള്ള എണ്ണമയം, അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍, മൃതകോശങ്ങൾ എന്നിവ നീക്കി ചർമത്തിന് തിളക്കവും മിനുസവും ലഭിക്കാനായി പരീക്ഷിക്കാവുന്ന പ്രകൃതിദത്ത വസ്തുവാണ് മുൾട്ടാനി മിട്ടി. മറ്റു പ്രകൃതിദത്ത വസ്തുക്കൾക്കൊപ്പം ചേർത്ത് മികച്ച ഫലം ലഭിക്കാൻ ഇത് ഉപയോഗിക്കാം. അത്തരം ചില ഫെയ്സ് പാക്കുകള്‍ ഇതാ. 

 

∙ പനിനീർ– മുൾട്ടാനിമിട്ടി മിശ്രിതം

 

ചർമത്തിലടിഞ്ഞു കൂടുന്ന അഴുക്കിനെ നീക്കം ചെയ്യുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ പനിനീരിൽ അടങ്ങിയിട്ടുണ്ട്. പനിനീരുമായി ചേർന്നാൽ മുൾട്ടാനി മിട്ടി ചർമത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. ചർമത്തിൽ അധികമായുള്ള എണ്ണമയം നീക്കി ചർമം കൂടുതൽ മൃദുലവും മനോഹരവുമാക്കാൻ മുൾട്ടാനിമിട്ടി– പനിനീർ ഫെയ്സ്പാക്കുകൾ ഫലപ്രദമാണ്. 

ഇതിനായി ഒരു ചെറിയ കപ്പിൽ മുൾട്ടാനി മിട്ടിയെടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ റോസ്‌വാട്ടർ ഒഴിക്കുക. ഇവ നന്നായി യോജിപ്പിച്ച് മുഖത്തിടുക. നന്നായി ഉണങ്ങിക്കഴിയുമ്പോൾ മുഖം കഴുകാം.

 

∙ പാടുകൾ നീക്കാൻ മുൾട്ടാനി മിട്ടി– തക്കാളി

 

മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമത്തിലെ പാടുകളെ അകറ്റാനുമുള്ള സൂപ്പർ ഫെയ്സ്പാക്കാണ് മുൾട്ടാനി മിട്ടി– തക്കാളി ഫെയ്സ്പാക്ക്. പാടുകളൊഴിഞ്ഞ തിളക്കമുള്ള ചർമം സ്വന്തമാക്കാൻ ചെയ്യേണ്ടതിത്രമാത്രം– രണ്ട് സ്പൂൺ തക്കാളി നീര്, രണ്ട് സ്പൂൺ മുൾട്ടാനി മിട്ടി, ഒരു സ്പൂൺ ചന്ദനപ്പൊടി, ഒരു സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ യോജിപ്പിച്ച് ഒരു മിശ്രിതം തയാറാക്കണം. അതു പുരട്ടി 10 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം.

 

∙ കറുത്തപാടിനെ തുരത്താൻ കറുവാപ്പട്ട– മുൾട്ടാനി മിട്ടി

 

മുഖത്തെ കറുത്ത പാടുകളെ തുരത്താനുള്ള വഴി തേടുന്നവർക്ക് ഉപയോഗിക്കാവുന്നതാണ് കറുവാപ്പട്ട–മുൾട്ടാനി മിട്ടി ഫെയ്സ്പാക്. രണ്ട് ടേബിൾ സ്പൂൺ മുൾട്ടാനി മിട്ടി, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ കറുവാപ്പട്ട, ഒരു ടേബിൾസ്പൂൺ നാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് ഇവ യോജിപ്പിച്ച് തയാറാക്കിയ മാസ്ക് ധരിക്കുക. ഫെയ്സ്പാക് ഉണങ്ങിത്തുടങ്ങുമ്പോൾ ധാരാളം വെള്ളമുപയോഗിച്ച് ഈ മാസ്ക് നീക്കം ചെയ്യാം. ഫലം അദ്ഭുതപ്പെടുത്തും, തീർച്ച.

 

*പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക

 

English Summary : Best multani mitti face packs for healthy and fresh skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com