ADVERTISEMENT

പല കാരങ്ങൾ കൊണ്ട് അകാലനര ഉണ്ടാകാം. ഇതിൽ മുടിക്ക് മതിയായ ശ്രദ്ധ ലഭിക്കാത്തതു കൊണ്ടാണ് അകാലനര സംഭവിക്കുന്നതെങ്കിൽ പ്രകൃതിദത്തമായി രീതിയിൽ ഒരുപക്ഷേ പരിഹാരം സാധ്യമായേക്കാം. ഇതിനു വേണ്ടി പരമ്പരാഗതമായി പിന്തുടരുന്ന ചില മാർഗങ്ങൾ ഇതാ.

 

∙ സവാള 

സവാള നീരെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് മിശ്രിതമുണ്ടാക്കുക. ഇത് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. സവാളയിലുള്ള കറ്റാലിസ് മുടിയുടെ സ്വാഭാവിക നിറം തിരിച്ചുകിട്ടാൻ സഹായിക്കും. ഇതിലുള്ള വിറ്റാമിൻ സി യും ഫോലിക് ആസിഡും മുടി നരയ്ക്കുന്നത് തടയും.

 

∙ നെല്ലിക്ക ജ്യൂസ്

ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറ. നെല്ലിക്കയുടെ നീര് കുടിക്കുന്നത് മുടി വളരാന്‍ സഹായിക്കുന്നു. അകാല നരയുടെ കാരണങ്ങളിലൊന്നായ ശരീര ഊഷ്മാവിലെ വ്യതിയാനം നിയന്ത്രിക്കാനും നെല്ലിക്കാ നീര് കുടിക്കുന്നതിലൂടെ സാധിക്കുന്നു.

 

∙ ചായ

കടും ചായയിൽ മുടി കഴുകുന്നത് സ്വാഭാവിക തിളക്കവും നിറവും നിലനിർത്താൻ സഹായിക്കും. ഷാംപൂ ഉപയോഗിച്ചശേഷം കടും ചായയിൽ മുടി കഴുകാം. ചായയിലുള്ള കഫീൻ പദാർത്ഥങ്ങൾക്ക് മുടി കൊഴിച്ചിലിനു കാരണമാകുന്ന ഹോർമോണുകളെ തടഞ്ഞുനിർത്താനും കഴിവുണ്ട്.

 

∙ ഇഞ്ചി

തൊലികളഞ്ഞ ഇ‍ഞ്ചി പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ തേച്ചുപിടിപ്പിക്കുക. ധാരാളം വിറ്റാമിനുകളും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഇഞ്ചി പൊട്ടിയ മുടിയിഴകളെ നന്നാക്കാനും അകാലനരയെ തടയാനും സഹായിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com