ADVERTISEMENT

തെന്നിന്ത്യന്‍ താര സുന്ദരി തമന്നയുടെ സൗന്ദര്യ രഹസ്യം അറിയാനാഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന തമന്ന, പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെയുള്ള സൗന്ദര്യ സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ചർമത്തിന്റെ തിളക്കം നിലനിർത്താൻ വീട്ടിലുണ്ടാക്കുന്ന ഫെയ്സ് മാസ്ക് ആണ് താരം ഉപയോഗിക്കുന്നത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് തമന്ന വെളിപ്പെടുത്തിയിരുന്നു.  

കരിയറിന്റെ തുടക്കത്തിൽ മുഖത്തും മുടിയിലും ധാരാളും കെമിക്കലുകള്‍ ഉപയോഗിച്ചിരുന്നതായും ഇതുണ്ടാക്കിയ ദോഷഫലങ്ങള്‍ മാറ്റാന്‍ പ്രകൃതിദത്ത ചർമ സംരക്ഷണത്തെ രീതികളാണ് ഉപയോഗിച്ചതെന്നും തമന്ന തമന്ന പറയുന്നു. ഒരു സ്പൂണ്‍ കാപ്പിപ്പൊടി, ചന്ദനം, ഒരു സ്പൂണ്‍ തേന്‍ എന്നിവ മിക്‌സ് ചെയ്യുക. (ഓര്‍ഗാനിക് ആയിട്ടുള്ളവ ഉപയോഗിക്കാനാണ് താരം നിര്‍ദേശിക്കുന്നത്) ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. വരണ്ട ചർമം ഉള്ളവർ തേൻ അൽപം കൂടുതൽ ചേർക്കുക. തേന്‍ ചർമത്തിന്റെ ഈര്‍പ്പവും മോയ്‌സ്ചറൈസും നിലനിർത്തും. പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കി വേണം ഈ മിശ്രിതം ഉപയോഗിക്കേണ്ടതെന്നും താരം പറയുന്നു. 10 മിനിറ്റിനു ശേഷം കഴുകി കളയുക. ഇതിന്റെ ഉപയോഗം മുഖം കൂടുതൽ മൃദുലമാക്കുമെന്നും തമന്ന പറയുന്നു.

നിരന്തരമുള്ള മേക്കപ്പ് കാരണം ചർമത്തിനുണ്ടാകുന്ന കേടുപാടുകളില്‍ നിന്നുമുള്ള സംരക്ഷണത്തിന് മറ്റൊരു ഫെയ്‌സ് മാസ്‌ക് ആണ് താരം ഉപയോഗിക്കുന്നത്. കടലമാവും റോസ് വാട്ടറും തൈരുമാണ് ഇതിന് ആവശ്യം. ഇവ മൂന്നും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി മുഖത്ത് തേക്കണം. 10 മിനിറ്റിനു ശേഷം കഴുകാം. ഇത് മികച്ച ഫലം നൽകുന്നതായി താരം അവകാശപ്പെടുന്നു.

Content Summary: Tamanna Bhatia's Secret Behind her Glowing Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com