കാല് വിണ്ടു കീറുന്നുവോ? പരിഹാരമുണ്ട്.. പരീക്ഷിക്കാം ഇതെല്ലാം വീട്ടിൽ തന്നെ
Mail This Article
കാല് വിണ്ടു കീറുന്നത് പലരെയും അലട്ടുന്നൊരു പ്രശ്നമാണ്. കാലുകൾക്ക് നൽകുന്ന അമിത സമ്മർദ്ദം മൂലമാണ് പലർക്കും ഈ പ്രശ്നം ഉണ്ടാകുന്നത്. വിണ്ടു കീറലിനെ പ്രതിരോധിക്കാൻ പല വഴി തേടിയിട്ടും ഒന്നും നടന്നില്ലേ? എന്നാൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. പ്രശ്നങ്ങളെല്ലാം ഞൊടിയിടയിൽ മാറും.
നാരങ്ങാനീര്
കാല് വിണ്ടു കീറുന്നത് തടയാനുള്ള നല്ല ഒന്നാന്തരം പോംവഴിയാണ് നാരങ്ങാ നീര്. നാരങ്ങയുടെ നീര് കാലിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇതാവർത്തിക്കുന്നത് ഫലപ്രദമാണ്.
ആരിവേപ്പില
ആരിവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി വിള്ളലുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ഇതു 10 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ആവർത്തിക്കാം.
വാഴപ്പഴം
വീട്ടിൽ ഏറ്റവും സുലഭമായി കിട്ടുന്നൊന്നാണ് വാഴപ്പഴം. പഴം പൾപ്പ് രൂപത്തിലാക്കി കാലിലെ വിണ്ടു കീറിയ ഭാഗത്ത് തേക്കുക. പത്തു മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ദിവസേന ചെയ്യുന്നത് ഫലപ്രദമാണ്.
വെളിച്ചെണ്ണ
എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കാല് മസാജ് ചെയ്യുന്നത് ഉത്തമമാണ്. രാത്രി സമയങ്ങളിൽ മസാജ് ചെയ്യുക. രാവിലെ വെളിച്ചെണ്ണ കഴുകി കളയാം.
മഞ്ഞളും തുളസിയും
മഞ്ഞളും തുളസിയും കർപ്പൂരവും തുല്യ അളവിലെടുത്ത് അതിൽ കറ്റാർവാഴ ജെൽ ചേർത്ത് ഉപ്പൂറ്റിയിൽ തേക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
തേൻ
ആന്റി ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയ തേൻ പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യാൻ ഉത്തമമാണ്. ഒരു കപ്പ് തേൻ, അര ബക്കറ്റ് ചൂടുവെള്ളത്തിൽ കലർത്തുക. 10–20 മിനിറ്റു വരെ ഇതിൽ കാലുകൾ മുക്കി വെക്കാം.
പഞ്ചസാര
പഞ്ചസാര ഒലിവ് ഓയലുമായി ചേർത്ത് മിക്സ് ചെയ്ത് വിണ്ടു കീറിയ സ്ഥലങ്ങളിൽ മസാജ് ചെയ്യുന്നത് ഉത്തമമാണ്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യാം.
Content Summaery: Natural remedies for cracked heels