ADVERTISEMENT

പാചകത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തക്കാളി. എന്നാൽ പാചകത്തിൽ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും തക്കാളിയെ അങ്ങനെ അങ്ങ് ഒഴിവാക്കാൻ പറ്റില്ല. കാരണം തക്കാളി അത്ര ചില്ലറക്കാരനല്ല. പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. കരുവാളിപ്പ് അകറ്റാനും, ചർമത്തിലെ എണ്ണമയവും തുറന്ന സുഷിരങ്ങളും കുറയ്ക്കുന്നതിനും തക്കാളി ഒരു ഉത്തമ പ്രതിവിധിയാണ്. 

തിളക്കം

ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുള്ള തക്കാളിയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുണ്ട്. ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

മുഖക്കുരു

എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് മുഖക്കുരു. തക്കാളിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ ഉള്ളതിനാൽ ആഴത്തിലുള്ള ശുദ്ധീകരണ സവിശേഷതയുണ്ട്. അതുകൊണ്ട് തന്നെ ഇത് ചർമത്തിന്റെ പിഎച്ച് നില സന്തുലിതമായി നിലനിർത്താൻ സഹായിക്കും. 

Read More: ഒരൊറ്റ ക്യാരറ്റ് മതി മുഖത്തെ പാടുകൾ പമ്പ കടക്കാൻ: തയ്യാറാക്കാം ക്യാരറ്റ് ഫേസ് പാക്ക്

വഴികൾ പലവിധം

തക്കാളിക്കൊപ്പം വീട്ടിൽ തന്നെ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഫേസ് മാസ്ക് അല്ലെങ്കിൽ സ്ക്രബ്ബ്‌ തയ്യാറാക്കാവുന്നതാണ്. ഇത് മുഖത്തിന് ഇരട്ടി ഫലം നൽകും. മഞ്ഞൾ, പഞ്ചസാര, തേൻ തുടങ്ങി എന്തും നമുക്ക് തക്കാളിക്കൊപ്പം ഉപയോഗിക്കാവുന്നതാണ്. 

തക്കാളിയും മഞ്ഞളും 

മുഖത്തിന് എളുപ്പത്തില്‍ നിറം ലഭിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ചൊരു സ്‌ക്രബ്ബാണ് തക്കാളിയും മഞ്ഞളും. തക്കാളി എടുത്ത് പകുതി മുറിച്ച ശേഷം മഞ്ഞള്‍ പൊടിയില്‍ മുക്കി മുഖത്ത് തേക്കാം. ഒരു 15 മിനുട്ട് മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Read More: കട്ട താടി വേണോ? എങ്കിൽ മസിലുപിടിച്ചിരിക്കാതെ ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ

തക്കാളിയും തൈരും 

തൈരിനൊപ്പം തക്കാളി ചേര്‍ത്താല്‍ ഗുണം ഇരട്ടിയാകും. തൈരില്‍ തക്കാളിയുടെ പള്‍പ്പ് ചേര്‍ത്ത് മുഖത്തിടുന്നത് നല്ലതാണ്. ഇത് അധികം മുഖത്ത് ഉരയ്ക്കാൻ പാടില്ല. ചെറുതായി തടവി കൊടുത്താൽ മതിയാകും. അഞ്ചോ പത്തോ മിനുട്ടിന് ശേഷം കഴുകി കളയാം. 

തക്കാളിയും പഞ്ചസാരയും 

പലരും എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒരു സ്ക്രബ്ബ്‌ ആണ് തക്കാളിയും പഞ്ചസാരയും. തക്കാളി പകുതി മുറിച്ച് അത് പഞ്ചസാരയിൽ മുക്കി മുഖത്ത് സ്ക്രബ്ബ്‌ ചെയ്യുക. ഇത് മുഖത്തിന് തിളക്കം ലഭിക്കാനും അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കും. മുഖത്തെ കല പോവാനും ഇത് സഹായിക്കും.

Content Summary: How to use tomatoes for glowing skin: Effective home remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com