ADVERTISEMENT

മഴക്കാലമായതോടെ കാല്‍പ്പാദങ്ങളുടെ സംരക്ഷണം ഒരു തലവേദനയായിരിക്കുകയാണ്. നന്നായി പരിപാലിച്ചില്ലെങ്കില്‍ ഈര്‍പ്പവും തണുപ്പുമെല്ലാം പലതരം അലര്‍ജികളും രോഗങ്ങൾ സമ്മാനിക്കുമെന്നതില്‍ സംശയമില്ല. മഴക്കാലത്ത് പുറത്തിറങ്ങാതെ എന്തായാലും തരമില്ല. അങ്ങനെ പുറത്തിറങ്ങുമ്പോള്‍ കാലുകള്‍ സ്ഥിരമായി നനയുമെന്നതിലും സംശയമില്ല. സ്ഥിരമായി അഴുക്കുവെള്ളവും പൊടിയുമെല്ലാം കാല്‍പ്പാദങ്ങളില്‍ പറ്റാനിടയായാല്‍ അവ തീര്‍ച്ചായായും കാലുകളുടെ സൗന്ദര്യം നശിപ്പിക്കും. മഴക്കാലത്ത് ദുര്‍ഗന്ധവും ചര്‍മരോഗങ്ങളുമില്ലാതെ കാലുകളെ സുന്ദരമായി സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം. 

Read More: നെറ്റി കയറുന്നതാണോ പ്രശ്നം? പരീക്ഷിക്കാം ഈ ഉള്ളി മാജിക്

ഈര്‍പ്പമില്ലാതെ സംരക്ഷിക്കാം

മഴക്കാലത്ത് കാലുകള്‍ എപ്പോഴും നനയുന്നത് പൂര്‍ണമായും ഒഴിവാക്കാനാവില്ല. എന്നാല്‍ ഓരോ യാത്ര കഴിയുമ്പോഴും കാലുകള്‍ കഴുകി വൃത്തിയാക്കുകയും നനവ് തുടച്ചു മാറ്റിയ ശേഷം ഉണക്കി സൂക്ഷിക്കുകയും ചെയ്യണം. കാലുകള്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുന്നത് വഴി അലര്‍ജി രോഗങ്ങള്‍ ഒഴിവാക്കാം. 

കാല്‍പ്പാദം വൃത്തിയാക്കി സൂക്ഷിക്കാം

സ്ഥിരമായി ഈര്‍പ്പം തട്ടുന്ന കാലുകള്‍ക്ക് കൃത്യമായ സംരക്ഷണം നല്‍കേണ്ടതുണ്ട്. അലര്‍ജിയും ഫംഗസ് രോഗങ്ങളും ഒഴിവാക്കുന്നതിനായി പാദങ്ങള്‍ നല്ല രീതിയില്‍ വൃത്തിയാക്കുക. ഇതിനായി എല്ലാ ആഴ്ചയിലും ഇളം ചൂടുവെള്ളത്തില്‍ കാലുകള്‍ പത്തോ ഇരുപതോ മിനുട്ട് മുക്കി വെക്കുന്നത് നല്ലതാണ്. ഈ വെള്ളത്തില്‍ കുറച്ച് ഉപ്പും അല്‍പം ഷാംപൂവും ചേര്‍ത്താല്‍ അത് ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ചര്‍മത്തെ മൃദുവാക്കുന്നതിനും സഹായിക്കുന്നു. ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് അതില്‍ കാലുകള്‍ മുക്കി വെക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. 

Read More: മുഖത്ത് പ്രായക്കൂടുതൽ തോന്നിക്കുന്നുണ്ടോ? ഒട്ടും വൈകാതെ പരീക്ഷിക്കാം വാംപയർ ഫേഷ്യൽ

നഖങ്ങള്‍ വെട്ടി വൃത്തിയാക്കാം

മഴക്കാലത്ത് കാലിലെ നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടുതല്‍ ഈര്‍പ്പം തട്ടുന്നതിനാല്‍ നീളമുള്ള നഖങ്ങള്‍ അലര്‍ജിക്ക് കാരണമായേക്കും. ഇതുവഴി പലതരം രോഗങ്ങളും ഉണ്ടായേക്കാം. അതിനാല്‍ നഖങ്ങള്‍ എപ്പോഴും വെട്ടി വൃത്തിയാക്കുന്നത് കാല്‍പ്പാദങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ സഹായിക്കും. 

അനുയോജ്യമായ ചെരുപ്പുകള്‍ തിരഞ്ഞെടുക്കാം

മഴക്കാലത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ചെരുപ്പുകള്‍ തിരഞ്ഞെടുക്കണം. ഈ ചെരുപ്പുകള്‍ വെള്ളം കെട്ടിനില്‍ക്കുന്നവയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം. പെട്ടന്ന് വെള്ളം വലിയുന്നതും എളുപ്പത്തില്‍ കഴുകി വൃത്തിയാക്കാന്‍ കഴിയുന്നതുമായ ചെരുപ്പുകളാണ് ഉചിതം. ചെരുപ്പുകളില്‍ വെള്ളം കെട്ടിനിന്നാല്‍ അവ കാലുകള്‍ കൂടുതല്‍ സമയം ഈര്‍പ്പത്തിലായിരിക്കാനും അതുവഴി പലതരം അലര്‍ജി രോഗങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകും. 

Read More: മഴയെന്ന് കരുതി മേക്കപ്പിടാതിരിക്കാൻ പറ്റില്ലല്ലോ, മുഖം തിളങ്ങാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മോയ്ചറൈസിംഗ് ക്രീം ഉപയോഗിക്കാം 

മഴക്കാലത്ത് കാലുകള്‍ നല്ല രീതിയില്‍ കഴുകി വൃത്തിയാക്കി തുടച്ചതിനു ശേഷം ഏതെങ്കിലും നല്ല മോയ്ചറൈസിംഗ് ക്രീം ഉപയോഗിക്കുക. ഇത് കാല്‍പ്പാദങ്ങളിലെ ചര്‍മം കൂടുതല്‍ മൃദുവാക്കുകയും കാലുകള്‍ സുന്ദരമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com