ഇനി ബ്യൂട്ടിപാർലറിൽ പോയി പണം കളയേണ്ട, മുഖകാന്തി വർധിപ്പിക്കാൻ പോംവഴി വീട്ടിൽ തന്നെ, പരീക്ഷിക്കാം മാമ്പഴം
Mail This Article
‘പ്രായമാകുന്നതിനനുസരിച്ച് ചർമത്തിന്റെ സ്വാഭാവിക ഭംഗിയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആകെയുള്ള പോംവഴി ബ്യൂട്ടി പാർലറാണ്..എപ്പോലും പാർലറിൽ പോയാൽ നല്ല പണച്ചെലവുമാണ്’...മുപ്പതുകളിലെ മിക്കവാറും സ്ത്രീകളുടെ വലിയ ആകുലതയാണ് ചർമ സംരക്ഷണം. നിരവധി മുൻകരുതലുകളെടുത്താലും ഒന്നിനും ഒരു പരിഹാരം കിട്ടാത്ത അവസ്ഥ. എന്നാലിനി മുഖകാന്തി വർധിപ്പിക്കുന്നതിനെ പറ്റി ചിന്തിച്ച് ടെൻഷനടിക്കേണ്ട...മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന മാമ്പഴം കൊണ്ട് ചർമത്തിന്റെ എല്ലാവിധ പ്രശ്നങ്ങളും അകറ്റാം. ചർമത്തിലെ പാടുകൾ മാറ്റി മുഖം തിളങ്ങാൻ ഇതാ ചില മാമ്പഴ ഫേസ്പാക്കുകൾ.
Read More: മഴക്കാലത്ത് പാദങ്ങൾക്ക് വേണം എക്സ്ട്രാ കെയർ, ഓർക്കാം ഇക്കാര്യങ്ങൾ
മാമ്പഴവും പാലും
മുഖകാന്തി വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് മാമ്പഴവും പാലും. മാമ്പഴത്തിന്റെ പൾപ്പ് പൂർണമായി എടുത്തതിന് ശേഷം ഇതു പാലിൽ നന്നായി മിക്സ് ചെയ്യുക. ശേഷം ഓട്സും ബദാമും പൊടിച്ച് ഈ മിശ്രിതത്തിലേക്ക് ചേർക്കുക. ശേഷം മുഖത്ത് തേച്ചു പിടിപ്പിക്കാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
മാമ്പഴവും തേനും
മുഖം മൃദുലമാക്കാൻ ഫലപ്രദമാണ് ഈ ഫെയ്സ്പാക്ക്. ഒരു ആന്റി ഓക്സിഡന്റായി പ്രവർത്തിച്ച് മുഖക്കുരുവിനെ തടയാനും ഇതു സഹായിക്കും. ആദ്യം മാമ്പഴത്തിന്റെ പൾപ്പ് പൂർണമായുമെടുക്കുക. അതിലേക്ക് കുറച്ചു തേനും നാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി കഴുകിയതിനു ശേഷം ഈ ഫേസ്പാക്ക് മുഖത്തു പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Read More: നെറ്റി കയറുന്നതാണോ പ്രശ്നം? പരീക്ഷിക്കാം ഈ ഉള്ളി മാജിക്
മാമ്പഴവും മുൾട്ടാണി മിട്ടിയും
മുഖത്തെ അഴുക്ക് പൂർണമായും നീക്കം ചെയ്ത് ഈർപ്പം നിലനിർത്താൻ മാമ്പഴവും മുൾട്ടാനി മിട്ടിയും ചേർത്തുള്ള ഈ ഫേസ്പാക്ക് സഹായിക്കും. മാമ്പഴത്തിന്റെ പൾപ്പും തൈരും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് മുൾട്ടാണി മിട്ടി ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ശേഷം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടു തവണ ഇതാവർത്തിക്കുന്നത് നല്ലതാണ്.