ADVERTISEMENT

കാലാവസ്ഥ മാറ്റത്തിനനുസരിച്ച് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ പലരും മെനക്കെടാറില്ല. മുടിയുടെയും ചർമത്തിന്റെയും സംരക്ഷണ കാര്യത്തിലാണെങ്കിൽ തീരെ ശ്രദ്ധിക്കാറില്ല. മഴക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിൽ പ്രത്യേക കരുതൽ വേണമെന്ന് അറിയാത്തവരും നിരവധിയാണ്. അന്തരീക്ഷത്തിൽ മാറ്റങ്ങൾ വരുമ്പോൾ അതിൽ സൗന്ദര്യത്തിനു ദോഷകരമാകുന്ന പല ഘടകങ്ങളും ഒളിഞ്ഞിരിക്കും. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഈ മഴക്കാലത്ത് സൗന്ദര്യ സംരക്ഷണം സാധ്യമാക്കാം. ഇതാ ചില പൊടിക്കൈകൾ.  

∙ മഴക്കാലത്ത് കുളിക്കുമ്പോൾ സോപ്പിനു പകരം ചെറുപയർപൊടി, കടലപ്പൊടി, വാകപ്പൊടി എന്നിവയുപയോഗിക്കാം. വരണ്ട ചർമക്കാർ ഇതു പാലില്‍ കലക്കി കുഴമ്പു രൂപത്തിൽ വേണം ഉപയോഗിക്കാൻ.

∙ ആവി പിടിച്ചാൽ ചർമത്തിന്റെ സുഷിരങ്ങൾ തുറക്കുകയും ഇതുവഴി മുഖത്തിന് ആരോഗ്യം വർധിക്കുകയും ചെയ്യും. ഇങ്ങനെ മഴക്കാലത്ത് മുഖക്കുരു വരുന്നത് ഒഴിവാക്കാം. 

∙ ചർമത്തിൽ അണുബാധ ഉണ്ടാകാൻ നല്ല സാധ്യതയുണ്ട്. അതിനാൽ എള്ളെണ്ണയും വെളിച്ചെണ്ണയും സമം ചേർത്തു മുഖത്തും കഴുത്തിലും മസാജ് ചെയ്യുക. രണ്ടു ദിവസം കൂടുമ്പോൾ ഇതു ചെയ്യാം.

∙ ആരിവേപ്പില അരച്ച് ഒരു വലിയ സ്പൂൺ മുൾട്ടാണി മിട്ടി ചേർത്തു മുഖത്തു പുരട്ടാം. വരണ്ട ചർമമുള്ളവർ ഇതിനൊപ്പം പാലും ചേർക്കാം. 20 മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ മുഖം കഴുകാം.

Read More: ഇനി ബ്യൂട്ടിപാർലറിൽ പോയി പണം കളയേണ്ട, മുഖകാന്തി വർധിപ്പിക്കാൻ പോംവഴി വീട്ടിൽ തന്നെ, പരീക്ഷിക്കാം മാമ്പഴം

∙ നിത്യവും ഉറങ്ങും മുമ്പ് വെണ്ണ ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യണം. മഴക്കാലത്തുണ്ടാകുന്ന ചുണ്ടുകളുടെ വരൾച്ച മാറാൻ ഇത് ഉത്തമമാണ്.

∙ പഴുത്ത പപ്പായ വിരലുകൾ കൊണ്ട് ഉടച്ച് കുഴമ്പ് രൂപത്തിലാക്കി ഫേസ് മാസ്ക് ആയി അണിയാം. ഇരുപത് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.

∙ രണ്ടാഴ്ചയിൽ ഒരിക്കൽ പുതിനയില അരച്ച് അതിൽ ഒരു വലിയ സ്പൂൺ തേൻ ചേർത്ത് മുഖത്ത് തേക്കാം. 15 മിനിറ്റ് കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകാം.

∙ നിത്യവും ഉറങ്ങുന്നതിന് മുൻപ് പെട്രോളിയം ജെല്ലി ചുണ്ടുകളിൽ പുരട്ടാം. ചുണ്ടുകളുടെ മൃദുത്വം നിലനിർത്താൻ ഇതു സഹായിക്കും.

∙ നിത്യവും തല കഴുകേണ്ട. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം തല കുളിക്കുക. മുടിയുടെ പകുതി പ്രശ്നങ്ങൾ മാറി കിട്ടും.

Read More: മഴയെന്ന് കരുതി മേക്കപ്പിടാതിരിക്കാൻ പറ്റില്ലല്ലോ, മുഖം തിളങ്ങാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

∙ മുടിയിൽ ഈർപ്പം തങ്ങി നിന്നാൽ താരൻ, മുടിക്കായ എന്നീ പ്രശ്നങ്ങൾ വരാം. ഇവ അകറ്റാൻ ഓയിൽ മസാജ് ചെയ്ത ശേഷം മുടി ആവി കൊള്ളിക്കുന്നത് ഗുണകരമാണ്.

∙ മുടിയില്‍ പുരട്ടാൻ എള്ളെണ്ണ, വെളിച്ചെണ്ണ, ഒലീവ് ഓയിൽ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.

∙ കറുത്ത എള്ള് പൊടിച്ചതും ഒരു സ്പൂൺ ഉണക്ക നെല്ലിക്കാ പൊടിയും ചേർത്ത് മുട്ടവെള്ളയിൽ ചേർത്ത് പായ്ക്കായി തലമുടിയിൽ പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ കഴുകി കളയാം.

മഴക്കാല മേക്കപ്പ്

മഴക്കാലമാണല്ലോ വെയിലില്ലെന്ന് കരുതി സൺസ്ക്രീൻ ലോഷൻ വേണ്ടെന്ന് വയ്ക്കരുത്. പുറത്തിറങ്ങുമ്പോഴും വീടിനകത്ത് ഇരിക്കുമ്പോഴും സൺസ്ക്രീൻ ലോഷൻ പുരട്ടാം. മഴക്കാലത്ത് ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കും ഐലൈനറും കോംപാക്ടും വാട്ടർപ്രൂഫ് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മേക്കപ്പ് ഫിക്സിങ് സ്പ്രേകൾ മഴക്കാലത്ത് കരുതാം.

Content Summary : Skin Care Tips in Monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com