ADVERTISEMENT

‘ചർമം കണ്ടാൽ പ്രായം തോന്നില്ലാട്ടോ’ ഇങ്ങനെ കേട്ടാൽ  ചെറിയ സന്തോഷമൊക്കെ തോന്നാത്ത ആരാണ് ഉള്ളത്? എന്നും ചെറുപ്പമായിരിക്കാൻ തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ പലർക്കും അതു സാധിക്കാറില്ല എന്നതാണു സത്യം. മേക്കപ്പിന്റെയും മറ്റ് കെമിക്കൽ വസ്തുക്കളുടെയും നിരന്തരമായുള്ള ഉപയോഗം ചർമത്തെ വേഗത്തിൽ പ്രായമുള്ളതാക്കി മാറ്റുന്നു. ചർമത്തിന്റെ സ്വഭാവിക സൗന്ദര്യം ഇല്ലാതാക്കി ചുളിവുകൾ വീഴുന്നതിനും തിളക്കം നഷ്ടപ്പെടുന്നതിനുമെല്ലാം ഇവ കാരണമാകും. അങ്ങനെ പലപ്പോഴും മുഖത്ത് യഥാർഥ പ്രായത്തേക്കാൾ കൂടുതൽ പ്രായം തോന്നുകയും ചെയ്യും. എന്നാൽ അകാല വാര്‍ധക്യം തടയാൻ ചില എളുപ്പവഴികളുണ്ട്. അതിൽ ഏറ്റവും മികച്ചതാണ് വെണ്ണ. എന്നും ചെറുപ്പമായിരിക്കാൻ ഇതാ ചില വെണ്ണ ടിപ്സ്. 

Read More: മുടി കൊഴിച്ചിൽ മുതൽ താരൻ അകറ്റുക വരെ: തലയിൽ എണ്ണയിട്ടാൽ പലതുണ്ട് ഗുണം

∙ വെണ്ണയും ഒലിവ് ഓയിലും
ചർമത്തിനു തിളക്കവും മൃദുത്വവും നൽകാൻ വളരെ മികച്ച ഒന്നാണ് ഒലിവ് ഓയില്‍. ഒരു സ്പൂൺ വെണ്ണയും അതേ അളവിൽ ഒലിവ് ഓയിലും എടുക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. നല്ലതുപോലെ മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. അകാലവാര്‍ധക്യത്തെ തടയാനുള്ള മികച്ച മാർഗമാണിത്.

∙ ഉപ്പും വെണ്ണയും
ബ്ലാക് ഹെഡ്‌സും വൈറ്റ് ഹെഡ്സും നീക്കി ചർമത്തെ കൂടുതൽ തിളക്കമുള്ളതാക്കി തീർക്കാൻ സഹായകമാണ് ഉപ്പും വെണ്ണയും. ഇവ രണ്ടും ഒരേ അളവിലെടുത്ത് പരസ്പരം യോജിപ്പിച്ച ശേഷം മുഖത്ത് തേച്ചു പിടിപ്പിക്കാം. മികച്ച ഒരു സ്ക്രബ് കൂടിയാണിത്. ചുളിവുകൾ ഇല്ലാതാക്കാനും വളരെ സഹായകം. 

∙ വെണ്ണയും പാലും
മുഖത്തെ ചുളിവുകളെ ഇല്ലാതാക്കുന്നതിനുള്ള മികച്ച മാർഗമാണ് വെണ്ണയും പാലും. ഇവ രണ്ടും പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. ചർമത്തിനു വില്ലനാകുന്ന പല പ്രശ്നങ്ങളും അകറ്റി ചർമം തിളങ്ങുന്നതിനും ചുളിവുകൾ ഇല്ലാതാകുന്നതിനും ഇത് സഹായിക്കും. പാൽപ്പാടയും വെണ്ണയും സമം കലർത്തി ചർമത്തിൽ തേക്കുന്നതും വളരെ നല്ലതാണ്. 

Read More: കണ്ണാടി നോക്കി കരയേണ്ട, അടുക്കളയിലേക്കു വിട്ടോളൂ, അവിടെയുണ്ട് പരിഹാരം; മുഖകാന്തിക്ക് കേമനാണ് കാപ്പി!

∙ തൈരും വെണ്ണയും
തൈരും വെണ്ണയും സമം കലർത്തി മുഖത്തു തേച്ചു പിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഇത് വരണ്ട ചർമം എന്ന പ്രതിസന്ധി മാറ്റുന്നതിനുള്ള മികച്ച മാര്‍ഗമാണ്. 

∙ വെണ്ണയും വെളിച്ചെണ്ണയും
മായം കലരാത്ത വെളിച്ചെണ്ണയും അൽപം വെണ്ണയും തമ്മിൽ യോജിപ്പിച്ച് മുഖത്തും ശരീരഭാഗങ്ങളിലും പുരട്ടുന്നതു നല്ലതാണ്. പത്തോ പതിനഞ്ചോ മിനിറ്റ് മസാജ് ചെയ്തതിനു ശേഷം കഴുകി കളയാം. അകാലവാർധക്യത്തിനും വരണ്ട ചർമത്തിനുമുള്ള മികച്ച പരിഹാരമാണിത്.

∙ ബദാം പൗഡറും വെണ്ണയും
അഞ്ചോ ആറോ ബദാം പൊടിച്ചെടുത്ത് അതിലേക്ക് വെണ്ണ ചേർത്തിളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിച്ച് പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. 

Read More: റോസ് വാട്ടർ വീട്ടിൽ ഉണ്ടെങ്കിൽ മുഖം തിളങ്ങാൻ വേറൊന്നും വേണ്ട

∙ കാരറ്റും വെണ്ണയും
ഒന്നോ രണ്ടോ സ്പൂൺ കാരറ്റ് നീരും അതിന്റെ നേര്‍പകുതി അളവിൽ വെണ്ണയുമെടുത്ത് യോജിപ്പിച്ച് ചർമത്തിൽ തേച്ചു പിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകി കളയാം. ചർമത്തിന്റെ നിറം വർധിപ്പിക്കുന്നതിനും അകാലവാർധക്യത്തെ തടയുന്നതിനുമുള്ള മികച്ച മാര്‍ഗമാണിത്.  

∙ പപ്പായയും വെണ്ണയും
സൗന്ദര്യസംരക്ഷണത്തിൽ എപ്പോഴും മുന്നിൽ നിൽക്കുന്നതാണ് പപ്പായ. നന്നായി പഴുത്ത പപ്പായ ഉടച്ച് വെണ്ണയ്ക്കൊപ്പം കലർത്തി മുഖത്തും കഴുത്തിലും കൈകളിലും തേച്ചു പിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റ് മസാജ് ചെയ്തതിനു ശേഷം കഴുകി കളയാം. ഇത് ചർമം മൃദുവാകാനും ചുളിവുകൾ ഇല്ലാതാക്കാനും സഹായകമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com