ADVERTISEMENT

കുട്ടികൾ മുതൽ മുതിർന്നവർ വരെ നേരിടുന്ന പ്രധാന പ്രശ്നമാണ് താരൻ. ഇത് കാരണമുള്ള പ്രശ്നങ്ങളാവട്ടെ പലവിധം. മുടി കൊഴിച്ചിൽ മുതൽ മുഖക്കുരു വരെ, താരൻ സമ്മാനിക്കുന്ന പ്രതിസന്ധികൾ ഏറെയാണ്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. എന്നാൽ ഇവയെ അകറ്റിനിർത്താൻ നമ്മുടെ വീട്ടിൽ തന്നെയുണ്ട് ചില പോംവഴികൾ. അവ എന്താണെന്ന് നോക്കിയാലോ?

Read More: മുടിക്ക് ഉള്ളില്ലെന്ന് കരുതി ടെൻഷനടിക്കേണ്ട, ഈ ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ

ചെറുനാരങ്ങ
ചർമത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്ന മോയ്സ്ചറൈസർ ആണ് ചെറുനാരങ്ങ. താരൻ അകറ്റാനും നാരങ്ങ മികച്ച പോംവഴിയാണ്. നാരങ്ങ രണ്ടായി മുറിച്ച് ഇതിന്റെ നീര് തലയോട്ടിയിൽ പുരട്ടി നന്നായി തടവുക എല്ലായിടത്തും ഇത് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ശേഷം ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

തൈരും മുട്ടയും
തൈരും മുട്ടയും താരനെ അകറ്റാൻ മികച്ച ഉപാധിയാണ്. തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്, കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും ചേർത്താൽ താരനെ പമ്പ കടത്താം. ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നിങ്ങളുടെ തലമുടിയിൽ ഈ ഹെയർ മാസ്ക് പുരട്ടി ടവൽ കൊണ്ട് മൂടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക. 

Read More: മുടി കൊഴിച്ചിൽ മുതൽ താരൻ അകറ്റുക വരെ: തലയിൽ എണ്ണയിട്ടാൽ പലതുണ്ട് ഗുണം

വെളുത്തുള്ളി
താരൻ അകറ്റാൻ സഹായിക്കുന്ന മറ്റൊരു എളുപ്പവഴിയാണ് വെളുത്തുള്ളി. നമ്മുടെയെല്ലാം അടുക്കളയിൽ സുലഭമായി കിട്ടുന്ന സാധനമാണ് വെളുത്തുള്ളി. ഇത് ചതച്ച് നീരെടുത്ത് തലയിൽ തേക്കാം. ഈ നീരിനൊപ്പം അല്പം തേൻ ചേർക്കാൻ മറക്കരുത്. ഇത് വെളുത്തുള്ളിയുടെ ദുർഗന്ധം അകറ്റാൻ സഹായിക്കും. 

കറ്റാർവാഴ ജെൽ
മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദമാണ് കറ്റാർവാഴ ജെൽ. ഇത് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. 

Read More: കണ്ണാടി നോക്കി കരയേണ്ട, അടുക്കളയിലേക്കു വിട്ടോളൂ, അവിടെയുണ്ട് പരിഹാരം; മുഖകാന്തിക്ക് കേമനാണ് കാപ്പി!

വെളിച്ചെണ്ണ
വെളിച്ചെണ്ണ തേച്ചാൽ താരൻ അകറ്റാൻ സാധിക്കുമോ? സാധിക്കും എന്നാൽ അത് വേണ്ട രീതിയിൽ ഉപയോഗിക്കണം എന്ന് മാത്രം. ആദ്യം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ശേഷം മുടി നനവോടെ വിടർത്തുക. ഇതിനായി വീതിയുള്ള പല്ലുള്ള ചീർപ്പ് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ശേഷം  ടവൽ ഉപയോഗിച്ച് മുടി പൊതിയുക. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് വീണ്ടും മുടി കഴുകി ഉണക്കി എടുക്കുക. ഇത് ആഴ്ചയിൽ രണ്ട് തവണയെകിലും ചെയ്യാൻ ശ്രമിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com