നീട്ടിയെഴുതിയ കണ്ണുകളല്ല, കണ്ണിന് ഹൈലൈറ്റ് നൽകാൻ പുത്തൻ ട്രെന്റുകള്‍ പരീക്ഷിക്കാം
Mail This Article
മേക്കപ്പിട്ട് നീട്ടിയെഴുതിയ കണ്ണ്. ഏതൊരു പെൺകുട്ടിയുടെയും സൗന്ദര്യം കണ്ണിൽ തന്നെയാണെന്ന് പറയാം. നല്ല കറുത്ത കൺമഷി കൊണ്ട് നീട്ടിയെഴുതിയ കണ്ണുകളായിരുന്നു നേരത്തെ ട്രെന്റെങ്കിൽ ഇപ്പോൾ കൺമഷിയുടെ ആ പഴയ പ്രതാപം തന്നെ കുറഞ്ഞു. കൺമഷിയില്ലെങ്കിലും മസ്കാരയും ഐലാഷുമെല്ലാം കണ്ണിന് സൗന്ദര്യമേകും. കൂടാതെ കറുപ്പിന് പകരം പല നിറങ്ങളും ഐ മേക്കപ്പിൽ ഇടം നേടി കഴിഞ്ഞു. സുന്ദരമായി കണ്ണുകള്‍ തിളങ്ങാൻ ഇതാ ചില വഴികൾ.
വേണം മസ്കാര, ഐലാഷ് കേളർ
വിടർന്ന്, ഇടതൂർന്ന കൺപീലികൾ ഏതു പെൺകുട്ടിയുടെയും സ്വപ്നമാണ്. കണ്ണുകൾ വിടർന്നതായി തോന്നാനും കൺപീലികൾ നിറവോടെയിരിക്കാനും ഐലാഷ് കേളർ ഉപയോഗിക്കാം. ഒപ്പം അപ്പർ, ലോവർ ഐലാഷസിൽ ധാരാളം മസ്കാരയിടാം.
കോൾപെൻസിലിന് നൽകാം വിശ്രമം
കണ്ണിനു താഴെയെഴുതുന്നത് ഒഴിവാക്കാം. പകരം ന്യൂട്രൽ ഐഷാഡോ ഉപയോഗിക്കാം. ചർമത്തിന്റെ നിറത്തേക്കാൾ അൽപം ഡാർക് ആയ ഷേഡ് അപ്പർ, ലോവർ ഐ–ലിഡിൽ പുരട്ടാം. ഇത് കണ്ണിന് ഡ്രമാറ്റിക് ലുക്ക് ലഭിക്കും.
Read More: മുഖക്കുരു ഓർത്ത് ഇനി ടെൻഷൻ വേണ്ട: ഈ ഇലകൾ മാത്രം മതി കല പോലും ബാക്കിയാവില്ല
ബ്രൗൺ സ്മോക്കി ഐ
സ്മോക്കി ഐ ലുക്ക് ലഭിക്കാൻ മികച്ചത് ബ്രൗൺ കോൾ (kohl) ആണ്. മുകളിലെയും താഴെയും കൺപോളകൾ നന്നായി കളർ ഹൈലൈറ്റ് ചെയ്യണം. കൺപീലികളിൽ മസ്കാരയും. കണ്ണിനകത്ത് കാജൽ ഒഴിവാക്കണം. വിടർന്ന കണ്ണുകൾ ഉറപ്പ്.
വൈറ്റ് ഐലൈനർ
കണ്ണിനുള്ളിൽ കറുപ്പിനു പകരം വൈറ്റ് ഐലൈനർ അല്ലെങ്കിൽ ന്യൂഡ് ഐലൈനർ എഴുതിയാൽ വലിയ കണ്ണുകളായി തോന്നാം, ഒപ്പം ഐലാഷസിൽ നിറയെ മസ്കാരയും വേണം. വൈറ്റ് ഐലൈനർ ആണെങ്കിൽ അതു കൂടുതലാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിനകത്ത് വാട്ടർലൈനിൽ മുഴുവനായി ഐലൈനർ ഉപയോഗിക്കാതെ കോർണറുകളിൽ മാത്രമായും അപ്ലൈ ചെയ്യാം.