ADVERTISEMENT

ശുദ്ധമായ വെളിച്ചെണ്ണ ആരോഗ്യത്തിന്റെ പര്യായമാണ്. നാളികേര ഉത്പാദനത്തിന്റെ കാര്യത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വെളിച്ചെണ്ണ ചേർത്ത ആഹാരസാധനങ്ങൾക്ക് പ്രിയമേറും. എന്നാൽ, ഇന്ന് വിപണിയിൽ ലഭ്യമായ വെളിച്ചെണ്ണ ബ്രാൻഡുകളിൽ എത്ര ശതമാനത്തെ കണ്ണുമടച്ച് വിശ്വസിക്കാനാവും? വെളിച്ചെണ്ണ ഉത്പാദനത്തിന്റെ പ്രധാന ഘട്ടങ്ങളിൽ ഒന്നായ കൊപ്ര ഉണക്കലിലാണ് വെളിച്ചെണ്ണയെ അപകടകാരിയാക്കുന്ന വിഷം ഇടം പിടിക്കുന്നത്. കൊപ്ര വേഗത്തിൽ ഉണക്കാനായി സൾഫറിട്ട് പുകയ്ക്കുന്ന രീതിയാണ് വില്ലൻ.

കേരളത്തിൽ സുലഭമായി ലഭിക്കുന്ന നാളികേരം കൊപ്ര രൂപത്തിൽ തിരിച്ചു വരുന്നത് അധികവും തമിഴ്നാട്ടിൽ നിന്നുമാണ്. വലിയ അളവിൽ കൊപ്ര വേർതിരിച്ചെടുക്കുന്നതിനിടെ ഈർപ്പത്തെയും നനവിനെയും അതിജീവിച്ച് ഫംഗസുകളും ബാക്ടീരിയയും പിടിപെടാതെ വേഗത്തിൽ ഉണക്കുന്നതിനായി സൾഫർ ഇട്ട് പുകയ്ക്കുന്നു. ഇത്തരത്തിൽ സൾഫറിന്റെ അംശം അടങ്ങിയ കൊപ്രയാണ് വെളിച്ചെണ്ണ ഉത്പാദനത്തിനായി പിന്നീട് കേരളത്തിലേയ്ക്ക് എത്തുന്നത്.

klf-coconad-sulphur-smoke-free-coconut-oil1

ഇതൊന്നും അറിയാതെ സൾഫർ പുകയേറ്റ കൊപ്രയിൽ നിന്നും നിർമ്മിച്ച വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നതുമൂലം ശ്വാസകോശത്തെയും  ഹൃദയത്തിന്റെ പ്രവർത്തനത്തെയും ബാധിക്കുന്ന മാരകരോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണവും പെരുകും. എന്നാൽ, ഈ പതിവുകൾ എല്ലാം തിരുത്തിക്കുറിച്ച് സൾഫർ പുക ഏൽക്കാത്ത ശുദ്ധമായ വെളിച്ചെണ്ണ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതാണ് കെഎൽഎഫ് കൊക്കോനാടിന്റെ പ്രത്യേകത.

സുരക്ഷിതവും ശുദ്ധവുമായ രീതി
പാചക എണ്ണ ഉത്പാദനത്തിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കെഎൽഎഫ് കൊക്കോനാട് ശുദ്ധവും സുരക്ഷിതവുമായ വെളിച്ചെണ്ണ ഉപഭോക്താക്കൾക്ക് നൽകണം എന്ന പ്രതിബദ്ധതയോടെയാണ് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്. ഇതിനായി കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രധാനമായും മലബാർ മേഖലയിൽ നിന്നുള്ള, കേര കർഷകരിൽ നിന്നും നേരിട്ട് നാളികേരവും കൊപ്രയും ശേഖരിക്കുകയാണ് കെഎൽഎഫ് ചെയ്യുന്നത്. ദിവസേന കെഎൽഎഫിന്റെ ഫാക്ടറികളിലേയ്ക്ക് എത്തിക്കുന്ന നാളികേരം പിറ്റേദിവസം തന്നെ വെട്ടി കൊപ്രയാക്കാനായി കളത്തിൽ നിരത്തും. ഒരു ദിവസം മുഴുവൻ നേരിട്ട് വെയിൽ ഏൽക്കാൻ അനുവദിച്ച ശേഷം കൊപ്ര ചിരട്ടയിൽ നിന്നും വേർതിരിച്ച് കടപ്പാ കല്ല് നിരത്തിയ മറ്റൊരു കളത്തിലേയ്ക്ക് മാറ്റുന്നു. ഇത്തരത്തിൽ ദിനംപ്രതി രണ്ട് ലക്ഷത്തിൽ പരം നാളികേരം കെഎൽഎഫിന്റെ ഫാക്ടറിയിൽ കൊപ്രയായി മാറ്റിയെടുക്കുന്നുണ്ട്.

klf-coconad-sulphur-smoke-free-coconut-oil2

മഴക്കാലത്തും ആശങ്കവേണ്ട
മഴയുള്ള സമയമാണെങ്കിൽ കൊപ്ര കവേർഡ് യാർഡിലേക്കാണ് മാറ്റുന്നത്. ഇവിടെ നിരത്തുന്ന കൊപ്രയ്ക്ക് മൂന്നു ദിവസത്തെ വെയിൽ ഏൽപ്പിക്കുന്നതോടെ പാകമായ ഉണക്കം ലഭിക്കും. ഇതിനുപുറമേ കൊപ്ര ഉണക്കാനുള്ള ഡ്രൈയർ സൗകര്യവും ഫാക്ടറിയിൽ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ വെയിലിലും ഡ്രൈയറിലുമായി സ്വാഭാവികമായി ഉണക്കിയെടുക്കുന്ന കൊപ്ര ഒരു ഘട്ടത്തിലും സൾഫർ പുക ഏൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു. അതീവ സൂക്ഷ്മതയോടെ പരിചരിക്കപ്പെടുന്ന കൊപ്ര കട്ടറിൽ അരിഞ്ഞ് റോസ്റ്റ് ചെയ്ത ശേഷമാണ് ക്രഷിംഗിന് അയയ്ക്കുന്നത്. അവിടെ നിന്നും ടാങ്കിലേയ്ക്കും പിന്നീട് ഫിൽട്ടർ ചെയ്ത് പാക്കേജിങ് വിഭാഗത്തിലേക്കും എത്തുന്നു.

ഇത്തരത്തിൽ അനവധി ദിവസത്തെ ശ്രമവും ശ്രദ്ധയുമാണ് കെഎൽഎഫ് കൊക്കോനാട് പാക്കറ്റുകളിൽ നിറച്ച് ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നത്.  വരൂ, സൾഫർ പുക ഏൽക്കാത്ത ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് പുതിയൊരു തുടക്കം കുറിക്കാം. ശുദ്ധതയ്ക്കൊപ്പം ആരോഗ്യവും ഉറപ്പാക്കി കെഎൽഎഫ് കൊക്കോനാട് വെളിച്ചണ്ണ തിരഞ്ഞെടുക്കാം. സന്ദർശിക്കുക: www.klfnirmal.com

Content Highlight: KLF Coconad | Sulphur | Ccoconut Oil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com