പട്ടുപോലെ മൃദുലമായ മുടിയാണോ സ്വപ്നം കാണുന്നത്? പരിഹാരം വീട്ടിൽ തന്നെയുണ്ട്, പരീക്ഷിക്കാം ഇവയെല്ലാം
Mail This Article
തിളങ്ങുന്നതും മിനുസമാർന്നതുമായ മുടി ആരാണ് ആഗ്രഹിക്കാത്തത്? സിൽക്കി ഹെയർ എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ അത് എങ്ങനെ കിട്ടും എന്നതിൽ വലിയ പിടി ഇല്ലതാനും. മുടിയുടെ സ്വാഭാവിക തിളക്കവും ഘടനയും നിലനിർത്താൻ ആവശ്യമായ ഈർപ്പം ഇല്ലെങ്കിൽ നമ്മുടെ മുടി വരണ്ടതാക്കും. പക്ഷെ ഇനി അതോർത്ത് ടെൻഷൻ അടിക്കേണ്ട ചകിരി പോലുള്ള മുടിക്ക് വിട ചൊല്ലാം. ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.
മുട്ടയുടെ വെള്ള
ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ ഒലിവ് ഓയിലും 2 തുള്ളി തേനും ഒപ്പം 2 മുട്ടയുടെ വെള്ളയും ചേർത്ത് അടിച്ചെടുക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് നിങ്ങളുടെ മുടിയിൽ ഈ പേസ്റ്റ് പുരട്ടാം. 20 മിനിറ്റ് നേരം ഷവർ ക്യാപ് ഉപയോഗിച്ച് മുടി മൂടുക. ശേഷം നേരിയ മണമുള്ള ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം.
കറ്റാർവാഴ
കറ്റാർവാഴ ജെൽ എടുത്ത് അത് നന്നായി ഇളക്കി പതപ്പിക്കുക. കടയിൽ നിന്ന് വാങ്ങുന്ന ജെൽ ഉപയോഗിക്കുന്നതിന് പകരം ചെടിയിൽ നിന്നുള്ള സ്വാഭാവിക ജെൽ ഉപയോഗിക്കണം. ഇതിൽ 2 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് ഇളക്കുക. ഈ ലായനി നിങ്ങളുടെ മുടിയിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
തൈര്
ഒരു പാത്രത്തിൽ 1 കപ്പ് തൈര്, 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ, 4 തുള്ളി ലാവെൻഡർ എണ്ണ എന്നിവ മിക്സ് ചെയ്യണം. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഈ പേസ്റ്റ് നിങ്ങളുടെ മുടിയിൽ പുരട്ടാം. 20 മിനിറ്റ് ഇത് മുടിയിൽ തേച്ച് പിടിപ്പിക്കുക. ശേഷം ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയാം.
വാഴപ്പഴം
ഒരു കപ്പിൽ ഒരു പഴുത്ത ഏത്തപ്പഴം ഉടച്ചെടുത്തതിന് ശേഷം 2 തുള്ളി ലാവെൻഡർ എസെൻഷ്യൽ ഓയിൽ ചേർക്കുക. ഇത് നന്നായി ഇളക്കുക. ശേഷം നിങ്ങളുടെ മുടിയിൽ വേരുകൾ മുതൽ അറ്റം വരെ ഈ പേസ്റ്റ് പുരട്ടി 30 മിനിറ്റ് ഇരിക്കാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കണ്ടീഷണർ ഉപയോഗിച്ച് ഇത് കഴികുക്കളയാം. തിളക്കമുള്ള സിൽക്കി ഹെയർ നിങ്ങളെ തേടിയെത്തും.