മുടി കൊഴിച്ചിലിന് ബൈ പറയാം, മുടി തഴച്ചു വളരാൻ ചെറിയുള്ളിയിട്ട് കാച്ചിയ എണ്ണ പരീക്ഷിക്കാം
Mail This Article
ഏതു പ്രായത്തിലുള്ളവരെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്ന സൗന്ദര്യ പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഭംഗിയാർന്ന ആരോഗ്യമുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ പലരുടെയും മുടിക്ക് വേണ്ടത്ര ആരോഗ്യമില്ല എന്നതാണ് മറ്റൊരു വസ്തുത. ജനിതകമായ കാരണങ്ങള്‍ മുതല്‍ പൊടിപടലങ്ങളും മാനസിക സമ്മർദവും പോഷകാഹാരക്കുറവും ഹോര്‍മോണല്‍ മാറ്റങ്ങളുമെല്ലാം നമ്മുടെ മുടിയെ ബാധിക്കും. ഇത് പതിയെ മുടി കൊഴിച്ചിലിലേക്കും, അകാല നരയ്ക്കും കാരണമാകും. എന്നാൽ ഇനി അതിനെപ്പറ്റി ഓർത്ത് ടെൻഷൻ അടിക്കേണ്ട. മുടി കൊഴിയുന്നത് പൂര്‍ണമായും ഇല്ലാതാക്കാനുളള നാടന്‍ വിദ്യകള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. ചെറിയ ഉള്ളി ഇട്ട് കാച്ചി എടുത്ത ഈ എണ്ണ തേച്ചാൽ നിങ്ങളുടെ മുടി കൊഴിച്ചിൽ പമ്പ കടക്കും. എങ്ങനെയാണ് ഈ എണ്ണക്കൂട്ട് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
Read More: ഹൈഡ്ര ഫേഷ്യൽ വീട്ടിൽ തന്നെ; തിളങ്ങുന്ന ചർമം ഇനി എന്തെളുപ്പം
അവശ്യ സാധനങ്ങൾ
എണ്ണ കാച്ചാനായി വേണ്ടത് അല്‍പം ചെറിയ ഉള്ളി, കറ്റാർവാഴ, എള്ള് എന്നിവയാണ്. ഇവ മൂന്നും യോജിപ്പിച്ച് എണ്ണ കാച്ചിയാല്‍ മുടിയുടെ ആരോഗ്യം എക്കാലത്തേക്കും നിലനിർത്താൻ സാധിക്കും.
എണ്ണ കാച്ചേണ്ട രീതി
അല്‍പം ചുവന്നുള്ളി അരിഞ്ഞത്, അല്‍പം എള്ള്, അല്‍പം കറ്റാർവാഴ എന്നിവ വെളിച്ചെണ്ണയില്‍ കാച്ചി എടുക്കുകയാണ് വേണ്ടത്. ആദ്യം വെളിച്ചെണ്ണ നല്ലതുപോലെ ചൂടാക്കി അതിലേക്ക് ചുവന്നുള്ളി അരിഞ്ഞത് ഇട്ട് കൊടുക്കണം. ചുവന്നുള്ളി ഒന്ന് വാടി വരുമ്പോള്‍ അതിലേക്ക് ബാക്കിയുള്ള രണ്ട് ചേരുവകളും ചേര്‍ക്കണം. ആവശ്യമെങ്കില്‍ അല്‍പം ഉലുവയും ചേര്‍ക്കാവുന്നതാണ്.
എണ്ണയുടെ പാകം
നല്ലതുപോലെ മൂത്ത് ചുവന്നുള്ളി ഫ്രെ പാകത്തില്‍ ആവുന്നതാണ് എണ്ണയുടെ പാകം. കരിഞ്ഞ് പോവാതെ നോക്കണം. എണ്ണ തണുപ്പിച്ച് തലയില്‍ തേക്കാവുന്നതാണ്. ഈ എണ്ണ ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും തേക്കണം. ദിവസവും ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ വളര്‍ച്ച ഇരട്ടിയാക്കുന്നു. മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം മുടിയുടെ വേരുകള്‍ക്ക് ബലവും മുടി നല്ല കട്ടിയോടെ വളരുന്നതിനും സഹായിക്കുന്നു.