ADVERTISEMENT

ഗുണങ്ങൾ ഏറെയുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. എന്നാൽ ആരോഗ്യകരമായ മുടിയും വെണ്ടക്ക കൊണ്ട് നേടാന്‍ കഴിയുമെന്ന് എത്ര പേർക്കറിയാം? തലമുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഈ പച്ചക്കറിയിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ അടങ്ങിയ ഒരു പവർ ഹൗസ് എന്നാണ് വെണ്ടയ്ക്കയുടെ വിശേഷണം. അപ്പോൾ തന്നെ ഊഹിക്കാമല്ലോ തലമുടിയുടെയ്ക്ക്  ഇത് എത്രയേറെ സഹായകരമാണെന്ന്. 

വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി രണ്ടു കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. പിന്നീട് നല്ലതു പോലെ ഇതു തണുത്തു കഴിയുമ്പോൾ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. വിറ്റാമിൻ എ, സി, കെ എന്നിവയും ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെയും ഒരു കലവറ തന്നെയാണ് വെണ്ടയ്ക്കയുപയോഗിച്ച് തയാറാക്കിയെടുത്ത ഈ വെള്ളം. ഇത് തലയിൽ തേച്ചുപിടിപ്പിച്ച് 10 മിനിട്ടിന് ശേഷം കഴുകി കളയുന്നത് നല്ലതാണ്. 

ദിവസവും വെണ്ടയ്ക്കയുടെ വെള്ളം ഉപയോഗിക്കുന്നത് തലമുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. കൂടാതെ അഗ്രം പിളരുന്നതുപോലെയുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. ഒരു മികച്ച കണ്ടീഷണർ കൂടിയാണിത്. 

ശിരോചർമം ആരോഗ്യകരമാണെങ്കിൽ തലമുടിയുടെ വളർച്ചയും എളുപ്പത്തിലാകും. വെണ്ടയ്ക്കയുടെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ താരൻ, ചൊറിച്ചിൽ എന്നിവയെ കാര്യമായി തന്നെ പ്രതിരോധിക്കുന്നു. ഇതിലുള്ള വിറ്റാമിൻ സി കരുത്ത് വർധിപ്പിക്കുകയും മുടി പൊട്ടിപോകുന്നത് തടയുകയും ചെയ്യുന്നു. വെണ്ടയ്ക്കയുടെ വെള്ളം ശിരോചർമത്തിലെ രക്ത ചംക്രമണം വർധിപ്പിക്കുന്നു. മാത്രമല്ല, മുടിയുടെ വേരുകളിലേക്കു ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും. ഫലമോ മുടി നന്നായി വളരാനിതു സഹായിക്കുന്നു. ദിവസവും ഈ വെള്ളം ഉപയോഗിക്കുന്നത് പ്രകൃതിദത്തമായ രീതിയിൽ മുടിയ്ക്കു തിളക്കം നൽകാനും ആരോഗ്യകരമായിരിക്കാനും സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com