ADVERTISEMENT

എണ്ണമയമുള്ള ചർമം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖത്തെ എണ്ണമയം കഴുകിയും തുടച്ചു മാറ്റാനായി കഷ്ടപ്പെടുന്നവർ മേക്കപ്പ് തിരഞ്ഞെടുക്കുമ്പോഴും ഒരുപാടു കാര്യങ്ങളിൽ ശ്രദ്ധിക്കണം. തെറ്റായി ഉപയോഗിക്കുന്ന ഒരു ഉൽപന്നം മതി മുഖ സൗന്ദര്യത്തെ മോശമായി ബാധിക്കാൻ. എണ്ണമയമുള്ള ചർമക്കാർക്ക് പെർഫെക്ട് ലുക്ക് നൽകുന്ന മേക്കപ് തിരഞ്ഞെടുക്കാൻ അൽപം ബുദ്ധിമുട്ടാണ്. പരീക്ഷണങ്ങൾ ചെയ്തു മടുത്തുവെങ്കിൽ താഴെപ്പറയുന്ന ടിപ്സ് ധൈര്യമായി പിന്തുടരാം.

Read More: കൂൾ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; വ്യത്യസ്തമായ ഷർട്ട് തപ്പി ആരാധകർ, എല്ലാം വിറ്റു തീർന്നു

പൗഡർ രൂപത്തിലുള്ള മേക്കപ്പ് ഉപയോഗം കുറയ്ക്കാം
കോംപാക്ട് പൗഡർ പോലെയുള്ളവ മിതമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുഖത്തെ എണ്ണമയവും പൗഡറും കൂടിക്കുഴഞ്ഞ് മുഖത്തിന് വല്ലാത്ത അഭംഗി തോന്നും.

ദീർഘനേരം നീണ്ടുനിൽക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കാം
മേക്കപ്പിനുപയോഗിക്കുന്ന ഫൗണ്ടേഷനടക്കമുള്ള ഉൽപന്നങ്ങൾ ഏറെ നേരം നീണ്ടു നിൽക്കുന്ന തരത്തിലുള്ളതായിരിക്കാൻ ശ്രദ്ധിക്കാം. ചർമത്തിലെ സുഷിരങ്ങളെ മൂടുന്ന തരത്തിലുള്ള ഉൽപന്നങ്ങൾ വേണം തിരഞ്ഞെടുക്കാൻ. 

Read More: ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, അമ്മയോടും അത് പറഞ്ഞിരുന്നു: മാധവൻ

എണ്ണമയമില്ലാത്ത ഉൽപന്നങ്ങൾ ഉപയോഗിക്കാം
ചർമത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനാണ് എണ്ണമയമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കണമെന്നു പറയുന്നത്. ഇതിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഇങ്ങനെയുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ ചർമകോശങ്ങൾക്ക് സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കും.

വളരെ മിതമായ മേക്കപ് ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കാം
ചർമത്തിന് ശ്വസിക്കാനുള്ള അവസരം കൊടുത്തുകൊണ്ടാവണം മേക്കപ്പ് ചെയ്യേണ്ടത്. അതുകൊണ്ട് വളരെ മിതമായി സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com