ADVERTISEMENT

ബോളിവുഡിലെ താരസുന്ദരിമാരുടെ പേരെടുത്ത് നോക്കിയാൽ മുൻപന്തിയിൽ ഉള്ള നടിയാണ് കരീന കപൂർ. അത് സൗന്ദര്യത്തിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും. വയസ് 43 ആണെങ്കിലും കണ്ടാൽ ഇപ്പോഴും യുവത്വം നിലനിൽക്കുന്നതാണ് കരീനയുെട . ആ സൗന്ദര്യം നിലനിർത്താൻ പ്രകൃതിദത്തമായ ചില ദിനചര്യകളും കരീനയ്ക്കുണ്ട്. മുഖത്തിലെ ചുളിവ് മാറ്റാനും, നിറം അതേപടി നിലനിർത്താനുമൊക്കെ ഈ ദിനചര്യക്ക് കഴിയും.

വെള്ളം കുടിക്കണം

ദിവസവും നന്നായി വെള്ളം കുടിക്കുക എന്നത് കരീനയുടെ ദിനചര്യയുടെ ഏറ്റവും മുഖ്യമായ ഘടകമാണ്. മറ്റേതു കാര്യത്തിൽ വിട്ടുവീഴ്ച ചെയ്താലും വെള്ളത്തിന്റെ കാര്യത്തിൽ മാത്രം താൻ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് കരീനയുടെ വാദം. ചര്‍മത്തെ സംരക്ഷിക്കുന്നതിന് വിലകൂടിയ ക്രീമുകളെ ആശ്രയിക്കുന്നതിലും നല്ലത് ശുദ്ധമായ വെള്ളം കുടിക്കുന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും അതുവഴി ചര്‍മത്തിലെ ചുളിവുകളെ ഒരു പരിധിവരെ മാറ്റിനിര്‍ത്താനും കഴിയും.

kareena-sp4
Image credit: Kareena Kapoor/Instagram
kareena-sp4
Image credit: Kareena Kapoor/Instagram

മേക്കപ്പ് കുറയ്ക്കാം

ഓൺ സ്‌ക്രീനിൽ കരീനയുടെ മുഖത്ത് മേക്കപ്പ് നിറഞ്ഞിരിക്കുമെങ്കിലും ഓഫ് സ്‌ക്രീനിൽ കരീന മേക്കപ്പ് വളരെ ലളിതമായേ ഉപയോഗിക്കാറുള്ളൂ. ആവശ്യത്തിന് ലിപ് ബാമും, കാജലും മാത്രം. വേറൊന്നും കരീനയ്ക്ക് ആവശ്യമില്ല കാരണം തനതായ തന്റെ സൗന്ദര്യം അതേപടി നിലനിർത്തുകയാണ് താരം ചെയ്യാറ്. മേക്കപ്പിലും മറ്റും നിരവധി കെമിക്കലുകൾ അടങ്ങിയിരിക്കുന്നതിനാൽ അത്യാവശ്യത്തിന് അല്ലാതെ മേക്കപ്പിനെ കരീന ആശ്രയിക്കാറില്ല.

kareena-sp1
Image credit: Kareena Kapoor/Instagram
kareena-sp1
Image credit: Kareena Kapoor/Instagram

ബദാം ഓയിൽ

കരീനയുടെ സൗന്ദര്യ സംരക്ഷണ ദിനചര്യയിലെ അവിഭാജ്യഘടകമാണ് ബദാം ഓയിൽ. മുടിക്കും ചർമത്തിനും ഒക്കെ ആയി ബദാം എണ്ണ കൊണ്ട് ഒത്തിരി ഗുണങ്ങളുണ്ട്. ഇതിനൊപ്പം തന്നെ വിറ്റാമിൻ ഇ ഓയിൽ ഉപയോഗിച്ച് ചർമത്തിന് നല്ല മസാജ് നൽകാനും കരീന മറക്കാറില്ല. ഇത് ചർമത്തിനു തിളക്കവും, മൃദുലവുമാക്കുന്നു.

തേൻ

ചർമം ഡീഹൈഡ്രേറ്റഡ് ആയെന്ന് തോന്നിയാൽ കരീന ആദ്യം ആശ്രയിക്കുന്നത് തേൻ തന്നെയാണ്. പ്രകൃതിദത്തമായ ഒരു ഫേസ്പാക്ക് ആണ് തേൻ. ഇത് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നതോടെ മുഖത്തെ കറുത്ത പാടുകളും മറ്റും മാറി ചർമം തിളക്കമുള്ളതായി മാറും. തേനിൽ ആന്റി ഏജിങ് ഗുണങ്ങൾ ഉള്ളതിനാൽ മുഖത്തെ ചുളിവുകൾ മാറ്റാനും ഇത് നല്ലതാണ്.

ഫേസ് മാസ്ക്

ഫേസ് മാസ്കുകളുടെ ഒരു ആരാധികയാണ് കരീന കപൂർ ഖാൻ. അത് അവരുടെ ഇൻസ്റ്റാഗ്രാം ഫീഡുകൾ കണ്ടാൽ തന്നെ നമുക്ക് മനസിലാകും. തൈരും ബദാം ഓയിലും കലർത്തി മാസ്കായി ധരിച്ചാൽ മുഖത്തെ കലകളും പാടുകളും ഒക്കെ മാറി കിട്ടും എന്നാണ് കരീന പറയുന്നത്. ദിവസവും ഇത് തേക്കുന്നത് നല്ല ഫലം തരും. വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ ഷീറ്റ് മാസ്കുകളും കരീനയുടെ ഫേവറൈറ്റ് ആണ്.

English Summary:

Kareena Kapoor’s Beauty Secrets for Youthful Skin at 43

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com